ദേശീയ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവർ പാകിസ്താനിലേക്ക് പോകണം; പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ദേശീയ പതാകയും ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ സമഗ്രതയും ഒന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തിയ സംഭവത്തിൽ പ്രതികരിക്കവെയാണ് ബി.ജെ.പിയെ മന്ത്രി വിമർശിച്ചത്. ത്രിവർണ പതാകയെ വെറുക്കുന്ന ആർ.എസ്.എസിനെ പോലെ, ആർ.എസ്.എസ് പരിശീലിപ്പിക്കുന്ന ബി.ജെ.പിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം…

Read More

ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്ന് പരാമർശിച്ചു; യുവാവിനെതിരെ കേസ് 

ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പോലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.

Read More

ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ തയ്യാറെടുത്ത് സർക്കാർ 

ബെംഗളൂരു: മുൻ ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സംഘത്തിനു പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ കർണാടക സർക്കാർ. ആർ.എസ്.എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കർ ഭൂമി നൽകിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബൊമ്മൈ പതിച്ചുനൽകിയ മറ്റു ഭൂമികൾക്കെതിരെയും നടപടിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിൽ ഏക്കർകണക്കിനു ഭൂമി ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബി.ജെ.പി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ…

Read More

മുസ്ലിം സ്ത്രീകളെ കുട്ടികൾ നിർമ്മിക്കുന്ന ഫാക്ടറി എന്ന് അധിക്ഷേപിച്ച് സ്റ്റാറ്റസ് ഇട്ടയാൾ അറസ്റ്റിൽ

ബെംഗളൂരു: മുസ്ലീം സ്ത്രീകളെ ‘കുട്ടികളെ നിര്‍മ്മിക്കുന്ന ഫാക്ടറി’ എന്ന് ചിത്രീകരിച്ച്‌ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് ഇട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റായ്ച്ചൂരിലെ ലിംഗസുഗൂര്‍ ടൗണില്‍ നിന്നുള്ള രാജു തുമ്പകാണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ വാട്‌സ്‌ആപ്പില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ മുസ്ലീം സമുദായത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെ രാജുവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി വൈകി തുമ്പാകിനെ പോലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സെക്ഷന്‍…

Read More

ആർഎസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല ;മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ആര്‍.എസ്.എസിനെ നിരോധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന എതൊരു സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആര്‍.എസ്.എസ് നിരോധനത്തെക്കുറിച്ച്‌ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സദാചാര പോലീസിങ് നടത്തുന്ന സംഘടന ഏതാണെങ്കില്‍ നിരോധിക്കാൻ തങ്ങള്‍ക്ക് ഒരു മടിയുമില്ല. അത് ആര്‍.എസ്.എസോ ബജ്‌റംഗ്ദളോ മറ്റേത് വര്‍ഗീയ സംഘടനയാണെങ്കില്‍ അങ്ങനെത്തന്നെയാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. മുൻ ബി.ജെ.പി…

Read More

വേണ്ടി വന്നാൽ ആർഎസ്എസിനെ നിരോധിക്കാനും മടിക്കില്ല ; പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രധാന ആയുധമാക്കിയ ബജ്റംഗദൾ നിരോധനം വീണ്ടും ഉയർത്തി കോൺഗ്രസ്‌. സമാധാനം തകരുന്ന സാഹചര്യം ഉണ്ടായാൽ ബജ്റംഗദളിനെയും ആർഎസ്എസിനെയും നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ. ബിജെപി സർക്കാർ നടപ്പിലാക്കിയ ഹിജാബ് വിലക്ക്, പാഠപുസ്തക പരിഷ്കരണം, ഗോവധ നിരോധനം, നിർബന്ധിത മതപരിവർത്തന നിരോധനം എന്നിവ പരിഷ്കരിക്കുകയോ കാണിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുള്ളവർക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

Read More

ആർ.എസ്.എസിനെ നിരോധിക്കാൻ സിദ്ധരാമയ്യയുടെ ആവശ്യം ദൗർഭാഗ്യകരം ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: ആർ.എസ്.എസിനെ നിരോധിക്കണമെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർ.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണ്. സിദ്ധരാമയ്യ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു. പി.എഫ്.ഐയുടെ നിരോധനം ചോദ്യം ചെയ്യാൻ അയാളുടെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകൾ പിൻവലിച്ചു. ഇപ്പോഴത് മറച്ച്‌ വെക്കാൻ വേണ്ടിയാണ് ആർ.എസ്.എസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.’ -ബസവരാജ് ബൊമ്മൈ കൂട്ടിചേർത്തു. ആർ.എസ്.എസ് ദേശാഭിമാനികളുടെ സംഘടനയാണ്. പാവപ്പെട്ടവർക്കും അനാഥർക്കും വേണ്ടിയാണ്…

Read More

റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു, ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്‌എസ് പ്രഖ്യാപിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റൂട്ട് മാര്‍ച്ച്‌ നടത്താന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ ആര്‍എസ്‌എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്‍എസ്‌എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച്‌ നടത്താന്‍…

Read More

സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിലേക്ക്

ബെംഗളൂരു: ഭക്തരും ജനസംഖ്യ കൂട്ടുകയും ചെയ്യുന്നത് മൃഗങ്ങളുടെ സ്വഭാവമാണ് എന്ന ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദമാകുന്നു. കാടിന്റെ നിയമങ്ങൾ പിന്തുടരരുത് എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ എക്സലൻസിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ഈ പ്രസ്താവന. ഭക്ഷണം കഴിക്കാനും സംഖ്യ വർദ്ധിപ്പിക്കാനും മാത്രമാണെങ്കിൽ അത് മൃഗങ്ങൾ വിചാരിച്ചാലും നടക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും ഈ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വളരെ വിവാദമായിരിക്കുകയാണ്. അടുത്ത ചില വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന…

Read More

എന്ത്കൊണ്ട് ആർഎസ്എസ് മേധാവി സ്ഥാനം എപ്പോഴും ഒരേ ജാതിക്കാർ വഹിക്കുന്നു: സിദ്ധരാമയ്യ

ബെംഗളൂരു: എന്തുകൊണ്ടാണ് ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർ മാത്രം ആർഎസ്എസ് മേധാവി സ്ഥാനം വഹിക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്എസ്)ക്കെതിരായ ആക്രമണം തുടരുന്ന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. ആർഎസ്എസ് ഒരു വർഗീയ സംഘടനയാണെന്നാണ് ഞാൻ പറയുന്നതെന്നും, പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് ഒരു ദളിത്, പിന്നാക്ക വിഭാഗക്കാരോ ന്യൂനപക്ഷ വിഭാഗക്കാരോ ആർഎസ്എസ് സരസംഘചാലക് ആകാത്തത് എന്ന ചോദിയം ഉന്നയിച്ച അദ്ദേഹം അത്തരം ചോദ്യങ്ങളോട് അവർ പ്രതികരിക്കുന്നില്ല എന്നും അതിനുകാരണം സത്യം തള്ളിക്കളയാൻ പ്രയാസമാമയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെതിരായ സിദ്ധരാമയ്യയുടെ…

Read More
Click Here to Follow Us