ആർഎസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല ;മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ആര്‍.എസ്.എസിനെ നിരോധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന എതൊരു സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആര്‍.എസ്.എസ് നിരോധനത്തെക്കുറിച്ച്‌ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സദാചാര പോലീസിങ് നടത്തുന്ന സംഘടന ഏതാണെങ്കില്‍ നിരോധിക്കാൻ തങ്ങള്‍ക്ക് ഒരു മടിയുമില്ല. അത് ആര്‍.എസ്.എസോ ബജ്‌റംഗ്ദളോ മറ്റേത് വര്‍ഗീയ സംഘടനയാണെങ്കില്‍ അങ്ങനെത്തന്നെയാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

മുൻ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ തങ്ങള്‍ മാറ്റും. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സമാധാനത്തിന് ഭീഷണിയാവുകയോ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സര്‍ക്കാരിന് ശേഷിയുണ്ടെന്നും പ്രിയങ്ക് ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഖാര്‍ഗെയുടെ പ്രസ്താവനയോട് ശക്തമായ ഭാഷയിലാണ് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്. ആര്‍.എസ്.എസിനെ നിരോധിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ ചെയ്ത് കാണിക്കൂ എന്നായിരുന്നു മുൻ മുഖ്യമന്ത്രി ബസവാജ് ബൊമ്മെയുടെ വെല്ലുവിളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts