ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ

ബെംഗളൂരു: പറന്നുയരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിനുള്ളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി ഇൻഡിഗോ ജീവനക്കാരും സഹയാത്രക്കാരും. ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ചയാണ് മനുഷ്യത്വത്തിന്റെ ഈ നേർക്കാഴ്ച അരങ്ങേറിയത്.

ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ 6E 840 വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലേക്ക് നീങ്ങാൻ തുടങ്ങവെയാണ് ഒരു യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ കാബിൻ ക്രൂവും മറ്റൊരു യാത്രക്കാരനും സഹായത്തിനായി മുന്നോട്ടുവന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹം പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.

  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു

യാത്രക്കാരന്റെ നില ഗൗരവകരമാണെന്ന് കണ്ടതോടെ പൈലറ്റും മറ്റ് ജീവനക്കാരും ചേർന്ന് മിന്നൽവേഗത്തിൽ വിമാനത്തിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്തു. പൈലറ്റും ഗ്രൗണ്ട് സ്റ്റാഫും കാണിച്ച സമയോചിതമായ ഇടപെടൽ കാരണം രോഗിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു. യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കൃത്യസമയത്ത് പ്രവർത്തിച്ച ഡോക്ടറെയും വിമാനജീവനക്കാരെയും മറ്റ് യാത്രക്കാർ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. സംഭവത്തെത്തുടർന്ന് വിമാനം നിശ്ചിത സമയത്തിന് അല്പം വൈകിയാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും
[masterslider id="10"]

Related posts