ശരിക്കും ഞെട്ടിക്കുന്നു’; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം

ബെംഗളൂരു: ‘സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനം’ എന്ന വിശേഷണം ബെംഗളൂരുവിന് എങ്ങനെ ലഭിച്ചു എന്നതിന് ഉദാഹരണമായി ഒരു അപൂർവ്വ സംഭവം കൂടി. പ്രശസ്ത സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ ‘വൈ കോമ്പിനേറ്റർ’ (Y Combinator) നഗരത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ, അവിടെ ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തന്റെ സ്റ്റാർട്ടപ്പ് ഐഡിയ അവതരിപ്പിച്ച് സംഘാടകരെ അമ്പരപ്പിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ നടന്ന പരിപാടിക്കിടെയാണ് വൈ കോമ്പിനേറ്റർ പങ്കാളിയും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ അങ്കിത് ഗുപ്തയ്ക്ക് ഈ അനുഭവം ഉണ്ടായത്. തങ്ങളെ സഹായിക്കാനുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഒരു മെക്കാനിക്കൽ എൻജിനീയറിങ്…

Read More

ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്; ബെംഗളൂരു: ജീവനക്കാരുടെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട (Style Guide) വിവാദങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്കാർട്ട്. ഓഫീസുകളിലും സ്റ്റോറുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള മതചിഹ്നങ്ങൾ ധരിക്കാൻ ഔദ്യോഗികമായി അനുമതി നൽകുമെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു. കമ്പനിയുടെ ആഭ്യന്തര സ്റ്റൈൽ ഗൈഡിൽ കുറി തൊടുന്നതിനും ബിന്ദി ഇടുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹിജാബ്, തലപ്പാവ് എന്നിവ ധരിക്കുന്നതിനും കർശനമായ നിബന്ധനകൾ…

Read More

7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

ടോക്യോ: വടക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രൂപപ്പെടാമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്. ‘തീരദേശ മേഖലകളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ഉടനടി സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്കോ, കെട്ടിടങ്ങളിലേക്കോ മാറണം. സുനാമി തിരമാലകൾ കാരണം നാശനഷ്ടം…

Read More

പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരമായ ഭാര്യ ഗർഭിണിയാണെന്നും യാത്രചെയ്ത് പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കൾ ഫർമാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ട് ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യ​പ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് യാത്ര ചെയ്യാൻ കഴിയില്ലെന്ന കാര്യം ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്.ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി മേയ് 20 വരെ തടഞ്ഞിരുന്നു. കുടുംബക്കാർ ബലം…

Read More

ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!

ബെംഗളൂരു : ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്ന റാക്കറ്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) വ്യക്തമാക്കി. ബംഗളുരുവിൽ നടന്ന ഐപിഎൽ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട അഴിമതിയിൽ കെ.എസ്.സി.എ അംഗത്തിന് പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ വിശദീകരണം. അംഗീകൃത മാർഗങ്ങളിലൂടെ ടിക്കറ്റുകൾ കൈക്കലാക്കി വൻ വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയായ ഗണേഷ് ഹരികേഷ് എന്ന വ്യക്തിക്കായി ബംഗളുരു പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. എന്നാൽ ഇയാൾക്ക് അസോസിയേഷനുമായി ബന്ധമുണ്ടോ എന്നത് അറസ്റ്റിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ്…

Read More

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും. തൃശൂര്‍ പൂരത്തിന് ആദ്യം കൊടിയേറുക ഘടകപൂരമായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ്. ഇന്ന്…

Read More

കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 

പാലക്കാട്: ജില്ലയിൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് (ഏപ്രിൽ 20) മുതൽ നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടറുടേതാണ് അടിയന്തര നടപടി. ക്ലാസുകൾ മുടങ്ങാതിരിക്കാൻ 24 മണിക്കൂറിനകം ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ ജില്ലയിൽ 40.1°C താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അനുഭവപ്പെടുന്ന ചൂട് (Field Temperature) 45°C വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന യു.വി ഇൻഡക്സും (7)…

Read More

ബെം​ഗളൂരുവിൽ കാറിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

ബെം​ഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കാറിനുള്ളിൽ 56-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബസപുര സ്വദേശിയായ നാരായണപ്പയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന പോലീസ് കൊലപാതക സാധ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. ഞായറാഴ്ച പുലർച്ചെയാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും കാറിൽ പുറപ്പെട്ടതായിരുന്നു നാരായണപ്പ. പിന്നീട് വഴിയാത്രക്കാരാണ് കാറിനുള്ളിൽ ഒരാൾ മരിച്ചു കിടക്കുന്നത് കണ്ട് പോലീസിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ ക്രൈം സീൻ ഓഫീസർമാരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പോലീസ് മൃതദേഹം ഇൻക്വസ്റ്റ്…

Read More

ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം

ബെംഗളൂരു: സംസ്ഥാനത്തെ ബൈക്ക് ടാക്സി ഡ്രൈവർമാരെയും അഗ്രഗേറ്റർമാരെയും ആശങ്കയിലാഴ്ത്തി കർണാടക സർക്കാരിന്റെ നിർണ്ണായക നീക്കം. ബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും നിയമപോരാട്ടത്തിന് പച്ചക്കൊടി കാട്ടിയതായാണ് വിവരം. സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് അനുമതി നൽകാനോ നിയന്ത്രണങ്ങൾ രൂപീകരിക്കാനോ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകുന്നത് നിരസിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ജനുവരി 23-ലെ ഹൈക്കോടതി രണ്ടംഗ…

Read More

ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ

ബെംഗളൂരു: പറന്നുയരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിനുള്ളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി ഇൻഡിഗോ ജീവനക്കാരും സഹയാത്രക്കാരും. ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ചയാണ് മനുഷ്യത്വത്തിന്റെ ഈ നേർക്കാഴ്ച അരങ്ങേറിയത്. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ 6E 840 വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലേക്ക് നീങ്ങാൻ തുടങ്ങവെയാണ് ഒരു യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ കാബിൻ ക്രൂവും മറ്റൊരു യാത്രക്കാരനും സഹായത്തിനായി മുന്നോട്ടുവന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹം പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. യാത്രക്കാരന്റെ നില…

Read More
Click Here to Follow Us