കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 

പാലക്കാട്: ജില്ലയിൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് (ഏപ്രിൽ 20) മുതൽ നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടറുടേതാണ് അടിയന്തര നടപടി. ക്ലാസുകൾ മുടങ്ങാതിരിക്കാൻ 24 മണിക്കൂറിനകം ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

നിലവിൽ ജില്ലയിൽ 40.1°C താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അനുഭവപ്പെടുന്ന ചൂട് (Field Temperature) 45°C വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന യു.വി ഇൻഡക്സും (7) വെന്റിലേഷൻ സൗകര്യങ്ങളുടെ കുറവും വിദ്യാർത്ഥികളിൽ ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന വിലയിരുത്തലിലാണ് തീരുമാനം. വരും ദിവസങ്ങളിലും താപനില കുറയാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണം. താപനില തുടർച്ചയായി രണ്ട് ദിവസങ്ങളിൽ 37°C-ൽ താഴെ രേഖപ്പെടുത്തിയാൽ മാത്രമേ ഈ ഉത്തരവ് പിൻവലിക്കുകയുള്ളൂ.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

ഗൂഗിൾ ക്ലാസ്റൂം, മൈക്രോസോഫ്റ്റ് ടീംസ്, സൂം തുടങ്ങിയ അംഗീകൃത പ്ലാറ്റ്‌ഫോമുകൾ വഴി പരീക്ഷകളും മറ്റ് അക്കാദമിക് പ്രവർത്തനങ്ങളും തുടരാം. ഓൺലൈൻ വഴി ഹാജർ ഉറപ്പാക്കണമെന്നും കുട്ടികൾക്ക് അധ്യയന നഷ്ടം ഉണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പ്രാക്ടിക്കൽ ക്ലാസുകൾക്കും ഇളവുണ്ട്. ഇവ മിതമായ താപനില ഉറപ്പാക്കി ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ കൂടാത്ത വിധം നടത്താവുന്നതാണ്. ഇത്തരം കേന്ദ്രങ്ങളിൽ കുടിവെള്ളവും ഒ.ആർ.എസ് ലായനിയും നിർബന്ധമായും ലഭ്യമാക്കണം.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

പൊതുജനങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ഹോസ്റ്റലുകളിലും റെസിഡൻഷ്യൽ സ്ഥാപനങ്ങളിലും ശുദ്ധജലവും ശീതീകരണ സംവിധാനങ്ങളും ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്.

ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. പരാതികൾ നൽകാൻ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ ഹെൽപ്പ് ലൈൻ നമ്പറായ 1077-ൽ ബന്ധപ്പെടാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts