തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും.

പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും.

തൃശൂര്‍ പൂരത്തിന് ആദ്യം കൊടിയേറുക ഘടകപൂരമായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ്. ഇന്ന് രാവിലെ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം എട്ടരയോടെ ലാലൂരില്‍ കൊടിയേറും. യാഗം നടന്ന ഊര് എന്നര്‍ഥമുള്ള യാഗൂര്‍ ലോപിച്ചാണ് ലാലൂര്‍ ആയതെന്നാണ് പറയപ്പെടുന്നത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

തൃശൂര്‍ പൂരത്തിന്റെ മറ്റൊരു ഘടകക്ഷേത്രമായ കാരമുക്ക് ഭഗവതിയും ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതിയും സഹോദരിമാരാണെന്നാണ് സങ്കല്‍പ്പം. പഴക്കമുള്ള കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രമാണ് ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം. പരശുരാമനാണ് ക്ഷേത്രം പണികഴിപ്പിച്ചതത്രെ.

നൂറ്റെട്ടു ദുര്‍ഗാലയങ്ങളില്‍ ലാലൂര്‍ ക്ഷേത്രവും ഉള്‍പ്പെടുന്നു. ദേവി ഇവിടെ ബാലഭാവത്തിലാണ് കുടികൊള്ളുന്നത്. അതിനാല്‍ വെടിക്കെട്ടോ കടുംനിറത്തിലുള്ള വസ്ത്രങ്ങളോ ക്ഷേത്രത്തില്‍ പതിവില്ല. ഇവിടെ ഉപപ്രതിഷ്ഠകളുമില്ല.

എട്ടരയടി ഉയരമുള്ള ബലിക്കല്ല് ആണ് മറ്റൊരു സവിശേഷത. പൂരദിവസം രാവിലെ ആറുമണിക്ക് ലാലൂര്‍ കാര്‍ത്ത്യായനി മൂന്നാനപ്പുറത്ത് പൂരത്തിന് പുറപ്പെടും. പഞ്ചവാദ്യം അകമ്പടി സേവിക്കും. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ അഞ്ചാകും.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

നടുവിലാലില്‍വെച്ച് ആനകളുടെ എണ്ണം ഒമ്പതായി വര്‍ദ്ധിക്കും. ഇവിടെനിന്നും മേളം ആരംഭിക്കും. വടക്കുന്നാഥ സന്നിധിയില്‍ കൊട്ടിക്കലാശിച്ച് വണങ്ങി മടങ്ങും. നേരേ ലാലൂരിലേക്കു തന്നെയാണ് മടങ്ങുക. എവിടേയും ഇറക്കിപ്പൂജയില്ല. വൈകീട്ട് ആറുമണിക്ക് ദേവി വീണ്ടും വടക്കുന്നാഥനെ വണങ്ങാന്‍ പുറപ്പെടും. പകല്‍ നടന്ന ചടങ്ങുകള്‍ ആവര്‍ത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts