റോൾസ് റോയ്‌സ് ഉൾപ്പടെ പതിനാറോളം ആഡംബര കാറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: യാതൊരു രേഖകളുമില്ലാതെ യാത്രക്കായി ഉപയോഗിച്ചതിന് നഗരത്തിൽ ഇന്നലെ ഒരു റോൾസ് റോയ്സ് കാറുൾപ്പടെ 16 ഓളം ആഡംബര വാഹനങ്ങൾ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ കാറുകൾ ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള വാണിജ്യ സ്ഥാപനമായ യുബി സിറ്റിക്ക് സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാറിന്റെ പരിവാഹൻ സേവാ വെബ്‌സൈറ്റ് പ്രകാരം കാറുകൾക്ക് വ്യെക്തമായ രേഖകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത റോൾസ് റോയ്സ് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വണ്ടിയാണ്.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

യഥാർത്ഥ രേഖകൾ ലഭ്യമല്ലാത്തതിനാലാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എൻ ശിവ കുമാർ പറഞ്ഞു. പിടിച്ചെടുത്ത മറ്റ് കാറുകളിൽ ആഡംബര കാറുകളായ ഓഡി, പോർഷെ, ജാഗ്വാർ എന്നിവ ഉൾപ്പെടുന്നു. ഈ കാറുകളെല്ലാം കോടികൾ വിലമതിക്കുന്നതാണ്. വാഹന ഉടമകൾ യഥാർത്ഥ രേഖകളുമായി ഹാജരായാൽ വാഹനം വിട്ടു നൽകുമെന്നും അധികൃതർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts