ബെം​ഗളൂരുവിൽ കാറിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

ബെം​ഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കാറിനുള്ളിൽ 56-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബസപുര സ്വദേശിയായ നാരായണപ്പയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന പോലീസ് കൊലപാതക സാധ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.

ഞായറാഴ്ച പുലർച്ചെയാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും കാറിൽ പുറപ്പെട്ടതായിരുന്നു നാരായണപ്പ. പിന്നീട് വഴിയാത്രക്കാരാണ് കാറിനുള്ളിൽ ഒരാൾ മരിച്ചു കിടക്കുന്നത് കണ്ട് പോലീസിനെ വിവരം അറിയിച്ചത്.

വിവരമറിഞ്ഞ ഉടൻ തന്നെ ക്രൈം സീൻ ഓഫീസർമാരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts