ഗായകൻ യേശുദാസ് ആശുപത്രിയിൽ? പ്രതികരണവുമായി വിജയ് യേശുദാസ് 

ചെന്നൈ: ഗായകൻ യേശുദാസ് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിലെന്ന് പ്രചരണം.

ഗുരുതരാവസ്ഥയിലായ ഗായകനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകള്‍ പ്രചരിക്കുന്നത്.

എന്നാല്‍, ഇപ്പോള്‍ ഈ വാർത്തകള്‍ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. തന്റെ പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിജയ് പറഞ്ഞു.

വർഷങ്ങളായി അമേരിക്കയില്‍ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്സസിലെ ഡാലസില്‍ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയില്‍ കഴിയുന്നതെന്ന് മുൻപ് വിജയ് വ്യക്തമാക്കിയിരുന്നു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

സഹോദരന്റെ കൂടെ വർഷത്തില്‍ ആറ് മാസം പോയി നില്‍ക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നില്‍ക്കുകയായിരുന്നുവെന്നുമാണ് വിജയ് വ്യക്തമാക്കിയത്.

അച്ഛൻ വിശ്രമജീവിതം നയിക്കുകയാണ്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അമ്മ എപ്പോഴും അടുത്ത് വേണമെന്നും വിജയ് പറഞ്ഞിരുന്നു.

സിനിമകളൊക്കെ കാണാറുണ്ട്. പുതിയ പാട്ടുകളെ കുറിച്ചൊക്കെ അഭിപ്രായം ചോദിക്കുന്നവർക്ക് നിർദ്ദേശം നല്‍കാറുണ്ട്. ടെന്നിസ് കാണലാണ് പ്രിയ വിനോദമെന്നും മുൻപ് വിജയ് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളായി സംഗീത ലോകത്ത് അത്ര സജീവമല്ല അദ്ദേഹം.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

2022 ലാണ് അവസാനമായി അദ്ദേഹം സിനിമയില്‍ പാടിയത്. ജ്യോതി എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയായിരുന്നു ഗാനം ആലപിച്ചത്. മുൻപും യേശുദാസിന്റെ ആരോഗ്യനിലയെ കുറിച്ച്‌ വ്യാജവാർത്തകള്‍ വന്നിരുന്നു.

അദ്ദേഹത്തിന് ഡയാലിസിസ് ആണെന്നും അത്യന്തം ഗുരുതരാവസ്ഥയിലുമാണെന്നൊക്കെയാണ് മുൻപ് പ്രചരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts