അനിശ്ചിതത്വം തുടരുന്നു;കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ശ്രമിക് ട്രെയിൻ ഇനിയും പുറപ്പെട്ടിട്ടില്ല;ഉച്ചക്ക് 12 മണിക്കെത്തിയ സ്ത്രീകളടക്കം യാത്രക്കാർ ഇപ്പോഴും റെയിൽവേ സ്റ്റേഷന് പുറത്തു കാത്തു നിൽക്കുന്നു.

ബെംഗളൂരു : അനിശ്ചിതത്വത്തിന് ഇനിയും അറുതിയായില്ല, കേരളത്തിലേക്ക് പുറപ്പെടേണ്ട ആദ്യ ശ്രമിക്ക് ടെയിൻ ഇതുവരെ (23.05.19, 21 hrs)യാത്ര ആരംഭിച്ചിട്ടില്ല.

ഇന്ന് 8 മണിക്ക് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും എന്നാണ് മുൻപ് അറിയിച്ചിരുന്നത്.

യാത്രക്കാരെ മുൻപ് അറിയിച്ചത് പ്രകാരം എല്ലാവരും പാലസ് ഗ്രൗണ്ടിൽ ഉച്ചക്ക് 12 മണിയോടെ തന്നെ എത്തിയിരുന്നു.

1600 ഓളം യാത്രക്കാർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇതിൽ ഒരു വിഭാഗം യാത്രക്കാരെ ബി.എം.ടി.സി ബസിൽ കൻേറാൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്, അവർക്ക് ഇപ്പോഴും സ്റ്റേഷന് ഉള്ളിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

സ്ത്രീകളടക്കം പുറത്ത് തന്നെ കാത്തിരിക്കുകയാണ്.

അതേ സമയം ഒരു വിഭാഗം യാത്രക്കാരെ ഇപ്പോഴും പാലസ് ഗ്രൗണ്ടിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചിട്ടേ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

ട്രെയിൻ എത്ര മണിക്ക് യാത്ര തുടങ്ങും എന്ന കാര്യത്തിൽ കൃത്യമായ ഒരു വിവരവും ലഭ്യമല്ല.

കഴിഞ്ഞ മാസം 29 ന് ആണ് നോർക്ക അന്യ സംസ്ഥാനത്തു നിന്ന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷൻ തുടങ്ങുന്നത്.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

തുടർന്ന് ട്രെയിൻ പ്രഖ്യാപിച്ചത് ഒരാഴ്ച മുൻപ് മാത്രമാണ്, ആദ്യം പ്രഖ്യാപിച്ചത് പ്രകാരം ട്രെയിൻ യാത്ര തുടങ്ങേണ്ടിയിരുന്നത് കഴിഞ്ഞ വ്യാഴ്ച യായിരുന്നു.

പിന്നീട് അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!
[masterslider id="10"]

Related posts