ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

ബെംഗളൂരു : നഗരത്തിൽ ഓട്ടോ എൽ.പി.ജി (LPG) ക്ഷാമം മൂലം ജീവിതം പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവർമാർക്ക് ആശ്വാസവുമായി പ്രമുഖ നടൻ ധ്രുവ സർജ. ഡ്രൈവർമാർക്ക് സൗജന്യമായി ഗ്യാസ് നിറയ്ക്കുന്നതിനായി സ്വന്തം കൈയിൽ നിന്നും 25 ലക്ഷം രൂപയാണ് താരം അനുവദിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന വിതരണത്തിലുണ്ടായ തടസ്സമാണ് ബംഗളൂരുവിൽ കടുത്ത ഗ്യാസ് ക്ഷാമത്തിന് കാരണമായത്.

ഗ്യാസിനായി രാത്രി മുഴുവൻ ഇന്ധന സ്റ്റേഷനുകൾക്ക് മുന്നിൽ കാത്തുനിൽക്കേണ്ടി വരുന്ന ഡ്രൈവർമാരുടെ ദുരിതാവസ്ഥ ‘സ്നേഹജീവി ഡ്രൈവേഴ്സ് ട്രേഡ് യൂണിയൻ’ സംസ്ഥാന പ്രസിഡന്റ് സന്തോഷ്, ധ്രുവ സർജയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഉടനടി സഹായവുമായി താരം മുന്നോട്ടുവരികയായിരുന്നു. പദ്ധതിയുടെ ഭാഗമായി ഇതിനോടകം ആയിരത്തി മുന്നൂറിലധികം ഓട്ടോകളിൽ സൗജന്യമായി ഇന്ധനം നിറച്ചു നൽകി. വരും ദിവസങ്ങളിൽ മൈസൂരു, ദാവൻഗരെ എന്നിവിടങ്ങളിലും ഈ സേവനം ലഭ്യമാക്കും.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ധ്രുവ സർജയുടെ ടീമംഗങ്ങൾ ഇന്ധന സ്റ്റേഷനുകളിൽ നേരിട്ടെത്തിയാണ് ഓരോ ഡ്രൈവർക്കും 500 രൂപയുടെ ഗ്യാസ് സൗജന്യമായി അടിച്ചു നൽകുന്നത്. ഇതിനുള്ള തുക താരം നേരിട്ട് പമ്പുകൾക്ക് കൈമാറും. ഗ്യാസ് വില കിലോഗ്രാമിന് 55 രൂപയിൽ നിന്ന് സ്വകാര്യ പമ്പുകളിൽ 120 രൂപ വരെയായി ഉയർന്ന സാഹചര്യത്തിൽ ഈ സഹായം വലിയ ആശ്വാസമാണെന്ന് ഡ്രൈവർമാർ പറയുന്നു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

കുടുംബം പുലർത്തുന്നതിനൊപ്പം സമൂഹത്തിന് വലിയ സേവനം ചെയ്യുന്നവരാണ് ഓട്ടോ ഡ്രൈവർമാരെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ധ്രുവ സർജ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ പോലും തിരിഞ്ഞുനോക്കാത്ത സമയത്ത് തങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്ന താരത്തിന് ഡ്രൈവർമാർ നന്ദി അറിയിച്ചു. വീടിന്റെ വാടകയും കുട്ടികളുടെ സ്കൂൾ ഫീസും അടയ്ക്കാൻ പോലും കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഈ കരുണ വലിയൊരു പുണ്യമാണെന്ന് ഡ്രൈവർമാർ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts