സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് ഭർത്താവ് മർദ്ദിച്ചതായി പരാതി

ബെംഗളൂരു: സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് ഉപദ്രവിച്ചെന്ന പരാതിയുമായി യുവതി. 2020 ലാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഭർത്താവ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആണ് ഇയാൾക്ക് മറ്റ് പുരുഷൻമാരുമായി ബന്ധം പുലർത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ലഭിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ ശരീരകമായും മനസികമാവും ഭർത്താവ് മർദ്ദിച്ചതായി യുവതി പറയുന്നു. ഭർത്താവിന്റെ സമ്മർദത്തെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.

Read More

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ ഹൈന്ദവ വിരുദ്ധ പരസ്യത്തിനെതിരെ ബിജെപി രം​ഗത്ത്

ബെം​ഗളുരു; ദീപാവലിക്ക് തെരുവുകളിൽ പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ പരസ്യത്തിനെതിരെ ജനങ്ങളും ബിജെപിയും രം​ഗത്ത്. ടയർ കമ്പനിയായ സിയറ്റിന്റെ എംഡിയും സിഇഒയുമായ അനന്ത് വർധന് ബിജെപി എംപി അനന്ത് കുമാർ ഹെ​ഗ്ഡെ കത്തെഴുതി. ഹൈന്ദവരുടെ വികാരം മാനിച്ച് പരസ്യം പിൻവലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. നാട്ടുകാർക്ക് വഴി തടസ്സം ഉണ്ടാക്കി റോഡിലൂടെ പെരുന്നാൾ റാലികൾ നടത്തുന്നതും , മസ്ജിദുകളിലൂടെ ഉച്ചഭാഷിണിയിൽ നിന്ന് അമിത ശബ്ദം ഉണ്ടാക്കി പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും സംസാരിക്കാൻ ആമീർഖാനോട് ഹെ​ഗ്ഡെ ആവശ്യപ്പെട്ടു. ദീപാവലിയെ മുസ്ലീം വത്ക്കരിക്കുന്ന നടപടി നടത്തിയ ഫാബ്…

Read More

പരിശോധനക്കെത്തിയ ആരോ​ഗ്യപ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ

ബെം​ഗളുരു; ആരോ​ഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം, ബെലഗാവിയിലെ മാരൻഹോളിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കുനേരെ ആക്രമണം. മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്ന നാലാളുകൾ ഉൾപ്പെടെ ഒമ്പതുപേരാണ് ജീവനക്കാർക്കെതിരേ അക്രമം അഴിച്ചുവിട്ടത്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്വറന്റീനുള്ളവരെ പിന്നീട് അറസ്റ്റുചെയ്യുമെന്നും മറ്റ് ആളുകൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. അക്രമം ഉണ്ടായതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചു, അടുത്തിടെ മുംബൈയിൽ നിന്നെത്തിയ 10 -ഓളം പേർക്ക് പ്രദേശത്ത് കോവിഡ് ബാധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും മുംബൈയിൽ നിന്നെത്തിയ മറ്റുള്ളവരെയും സ്ഥലത്തെ സ്കൂളിൽ ക്വാറന്റീനിൽ…

Read More

1200 കോടി മുടക്കി സർക്കാർ മദർ കാവേരി പ്രതിമ പണിതീർക്കുന്നതിന് പകരം പാവപ്പെട്ട തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂയെന്ന് കർഷകർ

ബെം​ഗളുരു: ഡിസ്നി ലാൻഡ് മാതൃകയിൽ വരാൻ പോകുന്ന മദർ ലാൻഡ് പ്രതിമ നിർമ്മാണത്തിനെതിരെ മണ്ഡ്യയിൽകർഷക പ്രതിഷേധം അതിരൂക്ഷം. കെആർഎസ് അണക്കെട്ടിന് തന്നെ ഇത്തരം പദ്ധതി അപകടമാണെന്നും കർഷകർ വാദിക്കുന്നു.അനധികൃത ക്വാറികളുടെ പ്രവർത്തനത്തിന് മറയിടാനാണ് ഇത്തരം പദ്ധതിയെന്നും കർഷകർ പറയുന്നു. ഏകദേശം 2 വർഷം കൊണ്ട് വൃന്ദാവൻ ​ഗാർഡന് സമീപം 300 ഏക്കറിൽ, 1200 കോടി ചിലവിൽ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതി.

Read More

പൊതുനിരത്തിൽ പടുകൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചു; ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്

ബെംഗളൂരു : കട്ടൗട്ടുകൾ ഉയർത്തിയതിനു കന്നഡ ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്. കഴിഞ്ഞ ആറിനു നടന്ന ജന്മദിന ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തിൽ 20-25 അടി ഉയരത്തിലുള്ള പടുകൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിയതിനു കന്നഡ ചലച്ചിത്ര താരം ധ്രുവ സർജയ്ക്കെതിരെ കേസെടുത്തത്. ബിബിഎംപിയുടെ മുൻകൂർ അനുമതിയില്ലാതെ ഹോർഡിങ്ങുകളോ ഫ്ലക്സ് ബാനറുകളോ ഉയർത്താൻ പാടില്ലെന്ന കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നു ബിബിഎംപി പുറത്തിറക്കിയ പുതിയ ബൈലോ പ്രകാരം, പ്രത്യേകമായി നീക്കിവച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ പൊതു ഇടങ്ങളിൽ പരസ്യബോർഡുകളോ ഹോർഡിങ്ങുകളോ സ്ഥാപിക്കാൻ പാടില്ല

Read More

ശബരിമല വിധി: ഫ്രീഡം പാർക്കിൽ നാമജപ റാലി

ബെം​ഗളുരു: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരായി നാമജപറാലി നടത്തി പ്രതിഷേധിക്കും. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വിധിയാണ് വൻ പ്രതിഷേധങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ 14 നു വൈകുന്നേരം മൂന്നിന് ഫ്രീഡം പാർക്കിൽ നാമജപറാലി നടത്തും.

Read More

വീരമഹാദേവി ചിത്രത്തിൽ നിന്നും സണ്ണി ലിയോൺ പിൻമാറണം; പ്രതിഷേധം ശക്തം

ബെം​ഗളുരു: പ്രശസ്ത നടി സണ്ണി ലിയോണിനെതിരെ കനത്ത പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ രം​ഗത്ത്. വീരമഹാദേവി ചിത്രത്തിൽ നടി അഭിനയിക്കുന്നതിൽ നിന്നും മാറണം എന്നാവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ യുവസേന പ്രതിഷേധ റാലി സംഘടിപ്പിച്ചു. സണ്ണിലിയോൺ വീരമഹാദേവി ചിത്രത്തിൽ അഭിനയിച്ചാൽ അത് ദക്ഷിണേന്ത്യൻ സംസ്കാരത്തിന് കളങ്കമേൽപ്പിക്കും എന്നാരോപിച്ച് നടിയുടെ കോലവും പ്രതിഷേധക്കാർ അ​ഗ്നിക്കിരയാക്കി. സംസ്കാരത്തിന് കളങ്കമേൽപ്പിക്കുമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കേ വീരമഹാദേവിയിൽ നിന്നും സണ്ണി ലിയോൺ പിന്മാറാൻ തയ്യാറാകുന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുവസേനാ പ്രസിഡന്റ് കെ.ഹരീഷ് വ്യക്തമാക്കി.

Read More
Click Here to Follow Us