ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ ഹൈന്ദവ വിരുദ്ധ പരസ്യത്തിനെതിരെ ബിജെപി രം​ഗത്ത്

ബെം​ഗളുരു; ദീപാവലിക്ക് തെരുവുകളിൽ പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ പരസ്യത്തിനെതിരെ ജനങ്ങളും ബിജെപിയും രം​ഗത്ത്.

ടയർ കമ്പനിയായ സിയറ്റിന്റെ എംഡിയും സിഇഒയുമായ അനന്ത് വർധന് ബിജെപി എംപി അനന്ത് കുമാർ ഹെ​ഗ്ഡെ കത്തെഴുതി. ഹൈന്ദവരുടെ വികാരം മാനിച്ച് പരസ്യം പിൻവലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

നാട്ടുകാർക്ക് വഴി തടസ്സം ഉണ്ടാക്കി റോഡിലൂടെ പെരുന്നാൾ റാലികൾ നടത്തുന്നതും , മസ്ജിദുകളിലൂടെ ഉച്ചഭാഷിണിയിൽ നിന്ന് അമിത ശബ്ദം ഉണ്ടാക്കി പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും സംസാരിക്കാൻ ആമീർഖാനോട് ഹെ​ഗ്ഡെ ആവശ്യപ്പെട്ടു.

ദീപാവലിയെ മുസ്ലീം വത്ക്കരിക്കുന്ന നടപടി നടത്തിയ ഫാബ് ഇന്ത്യക്കെതിരെ ജനങ്ങളും ബിജെപി യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ പ്രതിഷേധം ഉയർത്തുകയും ഫാബ് ഇന്ത്യയുടെ പരസ്യം പിൻവലിപ്പിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts