പുസ്തകത്തിലെ പ്രകോപനപരമായ ഉള്ളടക്കത്തിന്റ പേരിൽ അധ്യാപകൻ അറസ്റ്റിൽ.

ബെംഗളൂരു : തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയ മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ പേരിൽ  ഒരു സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ തുമക്കുരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ആസ്ഥാനമായുള്ള പ്രസിദ്ധീകരണ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന പ്രസ്തുത പുസ്തകത്തിന്റെ ഡിസൈനർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. തുമകുരു യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ മുൻ അംഗം കൂടിയായ അക്ഷയ കോളേജിലെ ബി ആർ രാമചന്ദ്രയ്യ (56) എഴുതി, വിസ്മയ പ്രകാശനയിലെ ഡിസൈനറായ ഹലാട്ടി ലോകേഷ് പ്രസിദ്ധീകരിച്ച, ഇംഗ്ലീഷ് പുസ്തകമായ മൗല്യ ദർശന–ദി എസ്സൻസ് ഓഫ് വാല്യൂ എഡ്യുക്കേഷനിൽ നടത്തിയ ഇസ്ലാമിനെതിരായ പരാമർശങ്ങളാണ് കേസിന് കാരണമായിരിക്കുന്നത്. അഭിഭാഷകൻ റോഷൻ നവാസിന്റെ പരാതിയിൽ, സിആർപിസി സെക്ഷൻ 157 പ്രകാരം…

Read More

വരും ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ പേർക്ക് വാക്‌സിനേഷൻ

ബെംഗളൂരു: വരും ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ പേർക്ക്  വാക്സിനേഷൻ നൽകുമെന്നും അതിനായി കൂടുതൽ വാക്‌സിനേഷൻ  ഡ്രൈവുകൾ നടത്തുമെന്നും ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. എല്ലാ തൽപരകക്ഷികളുടെയും സഹായത്തോടെ, കൂടുതൽ വാക്സിനേഷൻ ഡ്രൈവുകൾ മുൻപേ നടത്തിയതിനാൽ നഗരത്തിൽ ഇപ്പോൾ കേസുകളുടെ എണ്ണം വളരെ കുറഞ്ഞു എന്ന് ഗൗരവ് ഗുപ്ത മാധ്യമങ്ങളോട്  പറഞ്ഞു. ഇതുവരെ, നഗരത്തിലെ വാക്‌സിനേഷന് യോഗ്യരായ ജനസംഖ്യയിൽ 86% പേർ ആദ്യ ഡോസും 52% പേർ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ, കൂടുതൽ ആളുകൾക്ക് രണ്ടാമത്തെ ഡോസ് ലഭിക്കും.

Read More

1600 കോടി രൂപ കുടിശിക;സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയുടെ വക്കിൽ.

ബെംഗളൂരു: സംസ്ഥാനത്തെ അഞ്ച് വൈദ്യുതി വിതരണ കമ്പനികളുമായി (എസ്കോംസ്) വൈദ്യുതി പ്രതിസന്ധിയുടെ വക്കിലാണ് കർണാടക ,കൽക്കരി വിതരണത്തിനും പുനരുപയോഗ ഉർജ്ജ കമ്പനികൾക്കും കർണാടക പവർ കോർപ്പറേഷൻ (കെപിസിഎൽ) ഇതുവരെ 1600 കോടി രൂപ കുടിശ്ശിക അടയ്ക്കാൻ ഉണ്ട്. കൂടാതെ വൈദ്യുതി കുടിശ്ശികയിൽ കർണാടക 1,000 കോടി രൂപ കേന്ദ്രത്തിന് നൽകാനുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 2,600 കോടി രൂപയുടെ കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടാൽ വെറും 2-3 ദിവസത്തെ കൽക്കരി ശേഖരത്തിൽ നിലനിൽക്കുന്ന കർണാടകയെ ആഴത്തിലുള്ള ഉർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെടും. സംസ്ഥാനത്തിന് കൽക്കരി വിതരണ കമ്പനികളുമായി 1,000…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം 22-10-2021.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  378 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 464 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 464 ആകെ ഡിസ്ചാര്‍ജ് : 2938312 ഇന്നത്തെ കേസുകള്‍ : 378 ആകെ ആക്റ്റീവ് കേസുകള്‍ : 8891 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 37995 ആകെ പോസിറ്റീവ് കേസുകള്‍ : 2985227…

Read More

ഇന്ധനവില വർദ്ധന; ലോക്ക്ഡൗൺ സമയത്തെ നഷ്ടം നികത്താൻ സർക്കാറിനെ സഹായിച്ചു

ബെംഗളൂരു : പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുന്നത് വാഹനയാത്രക്കാരെയും കുടുംബ ബജറ്റിനെയും സാരമായി ബാധിച്ചു, എന്നാൽ സംസ്ഥാന സർക്കാറിന് വില വർദ്ധനവ് ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു, കാരണം ഖജനാവ് ഏകദേശം 50 ശതമാനം നിറയ്ക്കാൻ ഇന്ധന വില വർദ്ധനവ് സഹായിച്ചു. സെപ്റ്റംബർ 30 ന് അവസാനിച്ച ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, സർക്കാർ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതിയിൽ നിന്ന് 9,720 കോടി രൂപ നേടി, ഇത് കഴിഞ്ഞ കാലയളവിൽ സമാഹരിച്ച 6,549 കോടി രൂപയേക്കാൾ 48% കൂടുതലാണ് ഈ വർഷം ലഭിച്ചത്.

Read More

കർണാടകയിൽ നിന്നുള്ള 96 യാത്രക്കാരും ഉത്തരാഖണ്ഡിൽ സുരക്ഷിതർ: മന്ത്രി

ബെംഗളൂരു : ഉത്തരാഖണ്ഡിൽ മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട കർണാടകയിൽ നിന്നുള്ള 96 പേരും സുരക്ഷിതരാണെന്ന്  റവന്യൂ മന്ത്രി ആർ അശോകൻ പറഞ്ഞു. “10 കുടുംബങ്ങളിൽ നിന്നുള്ള 96 പേരെയും ഞങ്ങൾ കണ്ടെത്തി, അവരുമായി സംസാരിച്ചു എല്ലാവരും സുരക്ഷിതരാണ്. അവരുടെ സുരക്ഷയും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ യാത്രക്കാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, കർണാടകയിൽ നിന്നുള്ള സന്ദർശകർ തുടങ്ങിയ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച ഹെൽപ്പ് ഡെസ്ക് സ്ഥാപിസിച്ചിരുന്നു.

Read More

കേരളത്തിൽ ഇന്ന് 9361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂർ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂർ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസർഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ…

Read More

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷത്തെ കഠിന തടവ്.

ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 28 കാരനായ യുവാവിനെ 20 വർഷത്തെ കഠിനതടവിന് വിധിച്ച് 54 -ാമത് അഡീഷണൽ സിവിൽ ആൻഡ് സെഷൻസ് കോടതി .ജെ.സി. നഗറിലെ ബെൻസൺ ടൗൺ നിവാസിയായ എം.കിരൺ കുമാറാണ് പ്രതി ,തടവ് ശിക്ഷ കൂടാതെ 10,000 രൂപ പിഴ ചുമത്തി. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്ന് ജഡ്ജി എ.ജി.ഗംഗാധര പറഞ്ഞു. ഒരു ദിവസം പെൺകുട്ടിയുടെ ജ്യേഷ്ഠൻ കിരൺ കുമാർ കുറ്റം ചെയ്യുന്നത് കാണുകയും. ഇക്കാര്യം വെളിപ്പെടുത്തരുതെന്ന് കിരൺ കുമാർ പെൺകുട്ടിയെയും…

Read More

വിവരാവകാശ കേസുകളുടെ വിചാരണയിൽ 50% കുറവ്, തീർപ്പുകൽപ്പിക്കാത്ത കേസുകൾ 30,000

ബെംഗളൂരു : കഴിഞ്ഞ വർഷങ്ങളിൽ ഒരു ബെഞ്ചിൽ പ്രതിദിനം 50 കേസുകൾ പരിഗണിച്ചിരുന്ന കർണാടക വിവര കമ്മീഷൻ (കെഐസി) ഇപ്പോൾ കേസ് പരിഗണിക്കുന്നത് നാലിൽ ഒന്നായി കുറച്ചു. കർണാടകയിൽ കെട്ടിക്കിടക്കുന്ന വിവരാവകാശ (ആർടിഐ) കേസുകളുടെ വിചാരണയിൽ 50 ശതമാനം കുറവുണ്ടായയാതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബാംഗ്ലൂർ മിററിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ചില വിവരാവകാശ പ്രവർത്തകർ അപ്പീൽ നൽകുന്നത് പോലും നിർത്തിയിരിക്കുന്നു കാരണം, കമ്മീഷനിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി പ്രവർത്തകർ പറയുന്നു.ചീഫ് കമ്മീഷണർ ഉൾപ്പെടെ 11 ബെഞ്ചുകൾ ഉൾപ്പെടുന്ന കെഐസി ഒരു ദശാബ്ദത്തിലേറെയായി…

Read More

100 കോടിയിലെ 6.21 കോടി കർണാടകയിൽ നിന്നും

ബെംഗളൂരു: വ്യാഴാഴ്ച ഇന്ത്യ കൈവരിച്ച 100 കോടി കോവിഡ് വാക്‌സിൻ ഡോസ് നേട്ടത്തിലെ  6.21 കോടി ഡോസുകൾ കർണാടകയിൽ നിന്നുമാണ്.  മെഡിക്കൽ പ്രൊഫഷണലുകളും വിദഗ്ധരും ഈ നേട്ടത്തെ ഒരുവലിയ പരിശ്രമത്തിന്റെ ഭാഗമായി കണ്ട് പ്രശംസിച്ചതായി ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പകർച്ചവ്യാധിയുടെ ആരംഭം മുതൽ തന്നെ സംസ്ഥാനം കോവിഡിനെതിരായ യുദ്ധത്തിന്റെ മുൻനിരയിലായിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാതൃകാ സംസ്ഥാനമായി കർണാടക ഇപ്പോൾ കണക്കാക്കപ്പെടുന്നു,” എന്ന് മണിപ്പാൽ ആശുപത്രികളുടെ ചെയർമാൻ ഡോ. സുദർശൻ പറഞ്ഞ. “ഒൻപത്മാസത്തെ തുടർച്ചയായ കാലയളവിൽ ഈ…

Read More
Click Here to Follow Us