കര്‍ണാടകയുടെ അഭിമാനവും സ്വകാര്യഅഹങ്കാരവുമായ മൈസൂര്‍സാന്ടല്‍ ബ്രാന്‍ഡില്‍ ഇനി ചന്ദനത്തിരിയും ഹാന്‍ഡ്‌ വാഷും.

ബെന്ഗളൂരു : മൈസൂര്‍ സാന്ടല്‍ ബ്രാന്‍ഡ്‌ന്റെ നിര്‍മാതാക്കളായ കര്‍ണാടക സോപ്സ് ആന്‍ഡ്‌ ഡിറ്റര്‍ജെന്റ്റ് ലിമിറ്റഡ്(KSEDCL) അഗര്‍ബതിയും മൈസൂര്‍ സാന്ടല്‍ മംഗോ ഹാന്‍ഡ്‌ വാഷുമായി വിപണിയിലേക്ക്

മൈസൂര്‍ സാന്ടല്‍ സോപ്പിന്റെ ശതബ്ധിയോടു അനുബന്ധിച്ച് പ്ലാന്റുകള്‍ നവീകരിച്ച് ആണ് ഈ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ KSEDCL സമര്‍പ്പിച്ചതോടെ 27.15 കോടി രൂപ അനുവദിച്ചതായി വ്യവസായമന്ത്രി ആര്‍.വി,ദേശ്പാണ്ടേ പറഞ്ഞു.

  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി

പ്രതിവര്‍ഷം 15,000 മെട്രിക് ടണ്ണ്‍ സോപ്പ് നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റുകള്‍ ആണ് സ്ഥാപിക്കുന്നത്.1916 ല്‍ അന്നത്തെ മൈസൂര്‍ രാജാവായിരുന്ന നാലവടി കൃഷ്ണ വോടയറും ദിവാന്‍ ആയിരുന്ന എം വിശ്വേശ്വരയ്യയും ചേര്‍ന്നാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഒരു സോപ്പ് കമ്പനി ബെന്ഗളൂരുവില്‍ തുടങ്ങിയത്.

ചന്ദന തൈലം ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം സോപ്പ് അതേ വര്ഷം തന്നെ നിര്‍മിച്ചു തുടങ്ങി.1980 ല്‍ ഈ സംരംഭങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക സോപ്സ് ആന്‍ഡ്‌ ഡിറ്റര്‍ജെന്റ്റ് ലിമിറ്റഡ് രൂപീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts