1600 കോടി രൂപ കുടിശിക;സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയുടെ വക്കിൽ.

ബെംഗളൂരു: സംസ്ഥാനത്തെ അഞ്ച് വൈദ്യുതി വിതരണ കമ്പനികളുമായി (എസ്കോംസ്) വൈദ്യുതി പ്രതിസന്ധിയുടെ വക്കിലാണ് കർണാടക ,കൽക്കരി വിതരണത്തിനും പുനരുപയോഗ ഉർജ്ജ കമ്പനികൾക്കും കർണാടക പവർ കോർപ്പറേഷൻ (കെപിസിഎൽ) ഇതുവരെ 1600 കോടി രൂപ കുടിശ്ശിക അടയ്ക്കാൻ ഉണ്ട്.

കൂടാതെ വൈദ്യുതി കുടിശ്ശികയിൽ കർണാടക 1,000 കോടി രൂപ കേന്ദ്രത്തിന് നൽകാനുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 2,600 കോടി രൂപയുടെ കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടാൽ വെറും 2-3 ദിവസത്തെ കൽക്കരി ശേഖരത്തിൽ നിലനിൽക്കുന്ന കർണാടകയെ ആഴത്തിലുള്ള ഉർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെടും.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

സംസ്ഥാനത്തിന് കൽക്കരി വിതരണ കമ്പനികളുമായി 1,000 കോടി രൂപയും ,പുനരുൽപ്പാദിപ്പിക്കാവുന്ന ഉർജ്ജ വിതരണ കമ്പനികളുമായി 600 കോടിയുടെ കുടിശ്ശിക ബാക്കിയുണ്ടെന്ന് ഉർജ്ജ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിശ്ചിത ഇടവേളകളിൽ കുടിശ്ശിക അടയ്ക്കണം. അല്ലാത്തപക്ഷം, വരും മാസങ്ങളിൽ നമുക്ക് കടുത്ത വൈദ്യുതി ക്ഷാമം നേരിടേണ്ടിവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts