ഇനി റെയിൽവേ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യത്തെ പേടിക്കേണ്ട;പ്ലാസ്റ്റിക് ബോട്ടിൽ പൊടിക്കുന്ന യന്ത്രം വരുന്നു നമ്മുടെ സ്റ്റേഷനുകളിലും.

ബെംഗളൂരു :വെളളം കുടിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ റയിൽവേ സ്റ്റേഷനുകളിൾ ഇന്ന് ഒരു വലിയ പ്രശ്നമാണ് . ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ മിനിറ്റുകൾക്കുള്ളിൽ പൊടിച്ച് കളയുന്ന ക്രഷിങ് യന്ത്രം നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലുമെത്തുന്നു. കെഎസ്ആർ സിറ്റി, യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളിലാണ് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കുന്നത്.

ദക്ഷിണ പശ്ചിമ റെയിൽവേ മൂന്നു മാസങ്ങൾക്കു മുൻപു മൈസൂരു റെയിൽവേ സ്റ്റേഷനിൽ ക്രഷിങ് യന്ത്രം സ്ഥാപിച്ചിരുന്നു.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

മൂന്നരലക്ഷം രൂപ വിലവരുന്ന യന്ത്രം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് സ്ഥാപിക്കുന്നത്. യന്ത്രത്തിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ചാൽ മിനിറ്റുകൾക്കകം ഇവ പൊടിച്ച് താഴത്തെ ബോക്സിലെത്തും. പ്രതിദിനം 1000 കുപ്പികൾ വരെ പൊടിക്കാൻ യന്ത്രത്തിന് സാധിക്കും. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ സൃഷ്ടിക്കുന്ന മാലിന്യം പരിഹരിക്കുന്നതിന് വേണ്ടിയാണ് റെയിൽവേ സ്വകാര്യ പങ്കാളിത്തത്തോടെ ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
[masterslider id="10"]

Related posts