ബെം​ഗളുരു സബർബൻ റെയിൽവേക്കായുള്ള കാത്തിരിപ്പ് നീളുന്നു

ബെം​ഗളുരു; സബർബൻ റെയിൽവേയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു, യാഥാർഥ്യമായാൽ ​ഗതാ​ഗത കുരുക്കിന് വൻ പരിഹാരം കൂടിയാകുന്ന പദ്ധതിയാണിത്.

2026 ൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇനിയും നീളുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേന്ദ്രാനുമതി ലഭിച്ചിട്ടു 1 വർഷം കഴിഞ്ഞെങ്കിലും ഇതുവരെ പ്രാഥമിക ജോലികൾക്കായുള്ള ടെൻഡർ പോലും തുടങ്ങിയിട്ടില്ല.‍

ഓ​ഗസ്റ്റിൽ 148 കിലോമീറ്റർ റെയിൽവേ ശ്യംഖലയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന സർക്കാർ ഉത്തരവും പാഴായി. ഈ സ്വപ്ന പദ്ധതിക്കു കെ- റൈഡ് കമ്പനിക്കാണ് നിർമ്മാണ ചുമതലയുള്ളത്.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

15657 കോടി തുക ചിലവ് വരുന്ന പദ്ധതിയുടെ ചിലവിന്റെ 20%  കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വഹിക്കും. 1420 കോടി തുക സ്ഥലം ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാരാണ് ചിലവഴിക്കുക. കേന്ദ്രം വായ്പയെടുക്കാനും അനുമതി നൽകി.

​ഗതാ​ഗത കുരുക്കിന് അവസാനമാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന യാത്രക്കാർ പ്രതിഷേധം അറിയിച്ചു കഴിയ്ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts