എയര്‍ടെല്‍ പെണ്‍കുട്ടിയുടെ പുതിയ വേഷം ഇനി പ്രഭാസിന്‍റെ ചിത്രത്തില്‍.

എയര്‍‌ടെല്‍ 4ജി പരസ്യത്തിലൂടെ യുവാക്കളടക്കമുള്ളവരുടെ മനംകവര്‍ന്ന എയര്‍ടെല്‍ പെണ്‍കുട്ടി  സാഷാ ചെത്രി ഇനി പ്രഭാസിന്‍റെ ചിത്രത്തില്‍.

രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കും സാഷ അവതരിപ്പിക്കുക. ഇതുവരെ പേരിടാത്ത പുതിയ ചിത്രം ഒരു റൊമാന്‍റിക് എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

പ്രഭാസ് തന്‍റെ കരിയറില്‍ അവതരിപ്പിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. കൂടാതെ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുന്നത്.

1940, 2018 കാലഘട്ട൦ പശ്ചാത്തലമാക്കി തയാറാക്കുന്ന ചിത്രത്തില്‍  പൂജ ഹെജ്ഡേ, കൃഷ്ണം രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

യുവി ക്രിയേഷന്‍, ഗോപി കൃഷ്ണ മുവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം പ്രഭാസും യുവി ക്രിയേഷന്‍സു൦ വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മനോജ്‌ പ്രമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത൦ നല്‍കിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. സാഷ ആദ്യമായി അഭിനയിച്ച ”ഓപ്പറേഷന്‍ ഗോള്‍ഡ്‌ ഫിഷ്‌” എന്ന തെലുങ്ക് ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ്‌ താരത്തെ തേടി പ്രഭാസ് ചിത്രമെത്തിയത്.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ഡെറാഡൂണ്‍ സ്വദേശിനിയായ സാഷാ സംഗീത മേഖലയിലൂടെയാണ് പരസ്യ ലോകത്തെത്തിയത്. മുഖവും ഹെയര്‍ സ്‌റ്റൈലും ശബ്ദവുമാണ് സാഷയെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയാക്കിയത്.

മുംബൈ സെന്‍റ് സേവിയേഴ്‌സ് കമ്മ്യൂണിക്കേഷന്‍സില്‍ അഡ്വര്‍ടൈസിംഗ് കോഴ്‌സ് കഴിഞ്ഞ സാഷാ കുറച്ചു കാലം കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
[masterslider id="10"]

Related posts

Click Here to Follow Us