നിയമസഭാ വിജയങ്ങള്‍ 2019ല്‍ സുനാമിയായി മാറും, എല്ലാ സംസ്ഥാനങ്ങളും ബിജെപി സ്വന്തമാക്കും: അമിത് ഷാ

ന്യൂഡല്‍ഹി: ആത്മവിശ്വാസത്തിന്‍റെ നെറുകയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍പിച്ച വിജയം കരസ്ഥമാക്കുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞു.

അടുത്ത മാസം മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. 230 അംഗ സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 200ല്‍ അധികം സീറ്റുകള്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

“സമീപഭാവിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ മധ്യപ്രദേശിനെ ഉറ്റുനോക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വമ്പന്‍ ജയങ്ങള്‍ വന്‍ കൊടുങ്കാറ്റിനെ തന്നെ സൃഷ്ടിക്കും. 2019 ല്‍ അതൊരു സുനാമിയായി മാറും. ഈ സുനാമി രാജ്യം മൊത്തം വ്യാപിക്കും. പശ്ചിമ ബംഗാളും ഒഡീഷയും ആന്ധ്രയും തെലങ്കാനയും തമിഴ്‌നാടും കേരളവുമൊക്കെ ഈ സുനാമിയിലൂടെ ബിജെപി സ്വന്തമാക്കും’, ആത്മവിശ്വാസത്തോടെ അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നടത്തിയ ത്യാഗത്തിന്‍റെ ഫലമാണ് ബിജെപിയുടെ വിജയം. നമ്മള്‍ ഭാഗ്യശാലികളാണ്. അതുപോലെ നമുക്ക് ഉത്തരവാദിത്തങ്ങളുമുണ്ട്. അടുത്ത 50 വര്‍ഷം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ ബിജെപിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. നാലാം തവണയും അധികാരം നെഞ്ചിലേറ്റാന്‍ വെമ്പുന്ന ബിജെപിയ്ക്ക് നിലവില്‍ മധ്യപ്രദേശില്‍ 166 എം.എല്‍.എമാരാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts