ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല;സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരു തെളിവും ലഭിക്കാതെ പോലീസ്.

ബെംഗളൂരു : കഴിഞ്ഞ ആഴ്ച വധിക്കപ്പെട്ട മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിച്ചില്ല.

മൈസുരു ബാങ്ക് സർക്കിളിലുള്ള ട്രാഫ പോലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉപാർപേട്ട് പോലീസ് പരിശോധിച്ചത്.

പോലീസ് കസ്റ്റഡിയിലുള്ള ഗൗതമിന്റെ സുഹൃത്ത് ആലപ്പുഴ എരമലൂർ സ്വദേശി വൈശാഖിനെ കഴിഞ്ഞ ദിവസം സംഭവസ്ഥലത്ത് കൊണ്ടു പോയി തെളിവെടുത്തിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഞായറാഴ്ച പുലർച്ചെയാണ് മൈസൂരു ബാങ്ക് സർക്കിളിന് സമീപം ചേർത്തല എഴുപുന്ന ഗായത്രി ഭവനിൽ ഗൗതം കൃഷ്ണ (19) കുത്തേറ്റ് മരിച്ചത്.

ബൈക്കിലെത്തിയ മൂന്ന് പേരാണ് കൊലപാതകം നടത്തിയതെന്ന് കൂടെയുണ്ടായിരുന്ന വൈശാഖ് പറയുന്നു.എന്നാൽ പണമോ മൊബൈൽ ഫോണോ നഷ്ടപ്പെട്ടിട്ടില്ല എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
[masterslider id="10"]

Related posts