കടുവക്ക് അന്തിമവിധി; കുറുവച്ചനെന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ്

കൊച്ചി: കടുവ ’ ചിത്രത്തിന്റെ നിയമപോരാട്ടത്തിൽ അന്തിമവിധിയുമായി സെൻസർ ബോർഡ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി ഉപയോഗിച്ചിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെൻസര്‍ ബോർഡിന്റെ നിർദേശം.

കടുവ എന്ന സിനിമയിൽ, പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാർഥ ചിത്രീകരണമാണെന്നു പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും ‘കടുവ’ എന്ന ചിത്രത്തിൽ ഇല്ലെന്നും സെൻസർ ബോർഡ് ഉത്തരവിൽ പറയുന്നു. കൂടാതെ സിനിമയിൽനിന്ന് ഒരു രംഗം പോലും ഒഴിവാക്കിയില്ലെന്നും സെൻസര്‍ ബോർഡിന് കാണാൻ കൊടുത്ത അതേ കോപ്പി തന്നെയാണ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!
  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us