ബെംഗളുരു: രാത്രിയാത്രാ നിരോധനം നിലനില്‍ക്കുന്ന ബന്ദിപ്പൂര്‍ വനപാതയില്‍ കേരള, കര്‍ണാടക ആര്‍ടിസികളുടെ കൂടുതല്‍ ബസുകള്‍ക്ക് യാത്രാ ഇളവ് നല്‍കുമെന്ന കര്‍ണാടകയുടെ പ്രഖ്യാപനം നടപ്പിലായില്ല.
നിലവില്‍ ഇരുആര്‍ടി സികളുടെയും 8 വീതം ബസു കള്‍ക്കാണ് രാത്രി യാത്രയ്ക്ക് അനുമതിയുള്ളത്. ഇത് 16 ആക്കി ഉയര്‍ത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
നിലവിലെ സാഹചര്യം തുടരണമെന്ന വനംവകുപ്പിന്റെ നിലപാടാണ് ഇരു ആര്‍ടിസികള്‍ക്കും തിരിച്ചടിയായത്. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും ബെംഗളുരുവില്‍ നിന്ന് കൂടുതല്‍ സ്‌പെഷല്‍ ബസുകള്‍ കേരള, കര്‍ണാടക ആര്‍ടിസികള്‍ അനുവദിച്ചിട്ടും ബന്ദിപ്പൂര്‍ വഴി കടന്നുപോകാന്‍ ഇവയ്ക്ക് അനുമതിയില്ല.
മൈസുരുവില്‍ നിന്ന് ഹുന്‍സൂര്‍-ഗോണി കൊപ്പ-കുട്ട-മാനന്തവാടി വഴി 50- 60 കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് ബസുകള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കുന്നത്.
സംസ്ഥാനാന്തര സ്വകാര്യ ബസുകളെല്ലാം ഗോണിക്കൊപ്പ വഴിയാണ് പോകുന്നത്. കൊല്ലേഗല്‍ – കോഴിക്കോട് ദേശീയപാത (എന്‍എച്ച്-766) യില്‍ 2009ലാണ് ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രി 9 മു ല്‍ രാവിലെ 6 വരെ രാത്രി യാ താ നിരോധനം ഏര്‍പ്പെുത്തിയത്.
വൈകിയാല്‍ പിന്നെ ചുറ്റി പോകണം
ബെംഗളുരുവില്‍നിന്ന് വൈകിട്ട് 4.16ന് പുറപ്പെടുന്ന കൊട്ടാരക്കര എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസാണ് നിലവില്‍ ബന്ദിപ്പൂര്‍ വഴി കടന്നുപോകുന്ന കേരള ആര്‍ടിസിയുടെ അവസാന പകല്‍ സര്‍വീസ്.
ഗതാഗതക്കുരുക്കില്‍പെട്ട് ബസ് ഗുണ്ടല്‍പേട്ടിലെത്താന്‍ വൈകിയാല്‍ പിന്നെ തിരിച്ച് മൈസൂരുവിലെത്തി ഗോണിക്കൊപ്പ് വഴി ചുറ്റി വേണം പോകാന്‍.
പിന്നെ രാത്രി 8നുള്ള കോഴിക്കോട് സൂപ്പര്‍ഫാസ്റ്റിനും 10.25 നുള്ള കോഴിക്കോട് ഗരുഡ പ്രീമിയം എസി സര്‍വീസിനും ബന്ദിപ്പൂര്‍ വഴി രാത്രി യാത്ര പാസുണ്ട്.
ഇത് കൊണ്ട് തന്നെ ഈ 2 സര്‍വീസിലെയും ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിയും.
രാത്രി 11നും 11.30നുമുള്ള കോഴിക്കോട് ഡീലക്‌സ്, 11.40ന് പുറപ്പെടുന്ന കോഴിക്കോട് എസി സീറ്റര്‍ ബസുകള്‍ 2-3 മണിക്കൂര്‍ വരെയാണ് ഗുണ്ടല്‍പേട്ടയില്‍ ബന്ദിപ്പൂര്‍ അതിര്‍ത്തിയായ മറ്റൂര്‍ ചെക്‌പോസ്റ്റില്‍ നിര്‍ത്തിയിടുന്നത്.
ഈ ബസുകള്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരു ക്കില്‍പെട്ട് പലപ്പോഴും രാവിലെ 10ന് ശേഷമാണ് കോഴിക്കോട്ടെ ത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]