ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

ബെംഗളൂരു: നഗരത്തിലെ വാഹനമോടിക്കുന്നവരുടെ വർദ്ധിച്ചുവരുന്ന അക്രമസ്വഭാവവും പ്രകോപനങ്ങളും വീണ്ടുമൊരു ഞെട്ടിക്കുന്ന സംഭവത്തിന് കാരണമായി. റോഡിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് രണ്ടാം പി.യു.സി വിദ്യാർത്ഥിയായ പതിനേഴുകാരനെ ഒരുകൂട്ടം അക്രമികൾ റോഡിന്റെ നടുവിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു.

പാർട്ട് ടൈം ബൈക്ക് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന വിദ്യാർത്ഥി, സുഹൃത്തുക്കൾക്കൊപ്പം സാധാരണയായി പോകാറുള്ള ജ്യൂസ് കടയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം പിന്നാലെ വന്ന ഒരു ബൈക്ക് യാത്രികൻ വഴിമാറാൻ ആവശ്യപ്പെട്ട് പലതവണ ഹോൺ മുഴക്കി. വിദ്യാർത്ഥി ഉടൻ തന്നെ വഴിമാറിക്കൊടുത്തുവെങ്കിലും പ്രകോപിതനായ ബൈക്ക് യാത്രികൻ അസഭ്യം പറയുകയും വഴക്കിടാൻ തുടങ്ങുകയുമായിരുന്നു. ഇത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

തുടർന്ന് അക്രമി മറ്റൊരു ബൈക്ക് യാത്രികന്റെ സഹായത്തോടെ വിദ്യാർത്ഥിയുടെ വാഹനം തടഞ്ഞുനിർത്തുകയും ബൈക്കിന്റെ താക്കോൽ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി സമീപത്തെ ബാറിന് മുന്നിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് വിദ്യാർത്ഥി കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ, ഇവർ മറ്റൊരു കൂട്ടാളിയെയും കൂട്ടി വീണ്ടും വിദ്യാർത്ഥിയെ തടയുകയായിരുന്നു. തുടർന്ന് റോഡരികിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി നെഞ്ചിലും കഴുത്തിലും പുറകിലും കത്തികൊണ്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു.

രക്തത്തിൽ കുളിച്ചു കിടന്ന വിദ്യാർത്ഥിയെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥി നിലവിൽ അപകടനില തരണം ചെയ്തതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ബെംഗളൂരു നഗരത്തിൽ ചെറിയ റോഡ് തർക്കങ്ങൾക്ക് പോലും മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങൾ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ്, ഒളിവിൽ പോയ പ്രതികളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts