പുക മലിനീകരണം കുറയ്ക്കാന്‍ ഹൈഡ്രജന്‍ അധിഷ്ഠിത പരിഹാരം: ബോഷ്

ബെംഗളുരു: പുക മലിനീകരണം കുറയ്ക്കാന്‍ ബോഷ് ജര്‍മനിയുമായി സഹകരിച്ച് ഹൈഡജന്‍ അധിഷ്ഠിത പരിഹാരങ്ങള്‍ നടപ്പാക്കുന്നതായി ബോഷ് ഇന്ത്യ അറിയിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഇന്നലെ ബെഗളൂരു ആഡുഗോഡി ബോഷ് ക്യാംപസ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ചാന്‍സലറുടെ സന്ദര്‍ശനം ഇന്ത്യയും ജര്‍മനിയ തമ്മില്‍ ആഴത്തിലുള്ള സാമ്പത്തിക, സാങ്കേതിക ബന്ധം അടിവരയിടുന്നതായി സ്ഥാപനം വിലയിരുത്തി.

എഐ സംവിധാനങ്ങളുടെ സംരക്ഷണവും വിശ്വാസ്യതയും ഉറപ്പാക്കാന്‍ രൂപകല്‍പന ചെയ്ത എഐ ഷീല്‍ഡ് ഉള്‍പ്പടെയുളള ബോഷിന്റെ വിവിധ സോഫ്‌റ്റ്വെയര്‍ സംവിധാനങ്ങള്‍ പ്രതിനിധി സംഘം പരിശോധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts