സ്‌കൂട്ടർ ഡ്രൈവിങ്ങിനിടെ വണ്ടിയിൽ നിന്നും പൊങ്ങിവന്ന് വിഷപ്പാമ്പ്; യുവതി രക്ഷപെടാത്ത തലനാരിഴയ്ക്ക്

കാസര്‍കോട്: സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തില്‍ പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. തൈക്കടപ്പുറത്തെ വീട്ടില്‍നിന്ന് കോളജിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോഴാണ് സംഭവം.

വീട്ടില്‍നിന്ന് കോളജിലേക്ക് ഇറങ്ങുമ്പോള്‍ താന്‍ ഓടിക്കുന്ന സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷറഫുന്നിസ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോളജിലേക്ക് എത്താന്‍ ഒരു കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെ വണ്ടിയുടെ ബ്രേക്ക് പിടിക്കുമ്പോഴാണ് ബ്രേക്കിന്റെ ഇടയിലൂടെ പാമ്പ് തല പൊക്കി വന്നത്.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോയെങ്കിലും ആത്മധൈര്യം കൈവരിച്ച് രണ്ടാമത്തെ ബ്രേക്ക് പിടിച്ച് വണ്ടി നിര്‍ത്തിയാണ് ഷറഫുന്നീസ വാഹനത്തില്‍ നിന്നിറങ്ങി പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts