നോട്ടീസ് ബോർഡിലെ പിൻ അബദ്ധത്തിൽ വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ മരിച്ചു

സ്‌കൂളിലെ നോട്ടീസ് ബോർഡിൽ നിന്ന് പിൻ എടുത്ത് അബദ്ധത്തിൽ വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ പത്തു ദിവസത്തെ ചികിത്സയ്ക്കിടെ മരിച്ചു. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദി പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. ഫുൽബാനിയിലെ ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ തുഷാർ മിശ്രയാണ് മരിച്ചത്.

സംഭവം ഒക്ടോബർ 15-നാണ് ഉണ്ടായത്. തുഷാർ അബദ്ധത്തിൽ പിൻ വിഴുങ്ങിയതായാണ് പ്രാഥമിക വിവരം. സംഭവത്തിനു പിന്നാലെ സഹപാഠികളോടൊപ്പം അധ്യാപകരായ സീമയേയും ഫിറോസിനേയും കുട്ടി കാര്യം അറിയിച്ചെങ്കിലും, അവർ അത് ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണം.

  സ്വർണ്ണ പണയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ ജ്വല്ലറി ഉടമ ഒളിവിൽ

കുട്ടികൾ നുണ പറയുകയാണെന്ന് പറഞ്ഞ് അധ്യാപകർ അവരെ അവഗണിക്കുകയും, തുഷാറിന് ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ ഫലമായി പിൻ കൂടുതൽ ആഴത്തിലേക്ക് പോയതായി കരുതപ്പെടുന്നു. അമ്മയുടെ സഹോദരന്റെ വീട്ടിലാണ് തുഷാർ താമസിച്ചിരുന്നത്.

വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് ശക്തമായ വയറുവേദന അനുഭവപ്പെട്ടു. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് എക്‌സ്‌റേ പരിശോധനയിൽ ശ്വാസകോശത്തിന് സമീപം പിൻ കുടുങ്ങിയതായി കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
[masterslider id="10"]

Related posts