പ്രളയ ദുരന്തം: കരസേന 25 ബോട്ടുകള്‍ ഇന്ന് തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന് രക്ഷയുമായി കരസേന ഇന്ന് 25 ബോട്ടുകള്‍ തിരുവനന്തപുരത്തെത്തിക്കും. വിമാനത്തിലെത്തിക്കുന്ന ബോട്ടുകള്‍ ട്രക്കുകളില്‍ ചെങ്ങന്നൂരിലെത്തിക്കും. 15 ബോട്ടുകള്‍ ചെങ്ങന്നൂരിലും 10 എണ്ണം തിരുവല്ലയിലുമാണ് എത്തിക്കുക.

പ്ര​ള​യ​ക്കെ​ടു​തി​യി​ല​മ​ർ​ന്ന കേ​ര​ള​​ത്തെ കൈ​പി​ടി​ച്ച്​ ക​ര​ക​യ​റ്റാ​ൻ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്​ വി​പു​ല​മാ​യ സ​ന്നാ​ഹ​ങ്ങ​ളാണ്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സം​യു​ക്ത ര​ക്ഷാ​ദൗ​ത്യ സം​ഘം ര​ക്ഷി​ച്ച​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ജീ​വ​നുകളാണ്. 100​ വ​യ​സ്സു​ള്ള വൃ​ദ്ധ മു​ത​ൽ കൈ​ക്കു​ഞ്ഞു​ങ്ങ​ളെ വ​രെ സ്വ​ന്തം ജീ​വി​തം പ​ണ​യംവ​ച്ചാ​ണ്​ സൈ​നി​ക​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്.

നാ​വി​ക​സേ​ന ക​മാ​ൻ​ഡോ​ക​ൾ 100 വ​യ​സ്സു​കാ​രി കാ​ർ​ത്ത്യാ​യ​നി​യ​മ്മ​യെ ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന്​ ര​ക്ഷി​ച്ചു. ഇ​തേ ഹെ​ലി​കോ​പ്​​ട​റി​ൽ​ത​ന്നെ മാ​താ​വി​നെ​യും 20 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും ര​ക്ഷി​ക്കു​ക​യും ചെ​യ്​​തു.

ഓ​പ്പ​റേ​ഷ​ൻ ക​രു​ണ​യി​ലൂ​ടെ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്​​ട​റു​ക​ൾ ഇ​തു​വ​രെ ര​ക്ഷി​ച്ച​ത് 320 ജീ​വ​നാ​ണ്. വി​വി​ധ സേ​ന​ക​ളു​ടെ 23 ഹെ​ലി​കോ​പ്​​ട​റു​ക​ളാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ലു​ള്ള​ത്. പ്ര​ളയ​ ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ചു​മ​ത​ല​യും സൈ​ന്യം ഏ​റ്റെ​ടു​ത്തു.  ക​ര​സേ​ന​യു​ടെ ‘ഓ​പ​റേ​ഷ​ൻ സ​ഹ​യോ​ഗ്’  10 ജി​ല്ല​ക​ളി​ൽ രാ​പ​ക​ലി​ല്ലാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ സേ​ന​യു​ടെ പാ​രാ റെ​ജി​മെന്റിലെ വി​ദ​ഗ്​​​ധ സം​ഘം വെ​ള്ളി​യാ​ഴ്​​ച എ​ത്തി​യി​ട്ടു​ണ്ട്. ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക പാ​ല​ങ്ങ​ളും യാ​ത്ര​സൗ​ക​ര്യ​വും സൈ​ന്യ​ത്തി​ന്‍റെ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം ഒ​രു​ക്കു​ന്നു​ണ്ട്.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ഇ​തു​വ​രെ ര​ക്ഷി​ച്ച​ത് 4000 ത്തി​ലേ​റെ പേ​രെയാണ്. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​യു​ക്ത സൈ​നി​ക ക​ൺ​ട്രോ​ൾ​റൂ​മു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സം​സ്ഥാ​ന ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്നും ജി​ല്ല ക​ള​ക്ട​ർ​മാ​രി​ൽ​നി​ന്നും കി​ട്ടു​ന്ന സ​ന്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ക്കു​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us