കൊച്ചി: നടി സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.
കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി.
ഇന്ന് രാവിലെ രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.
തനതായ ഹാസ്യ ശൈലികൊണ്ട് ചിരിച്ചും ചിരിപ്പിച്ചും മലയാളി മനസില്‍ ഇടം നേടിയ കലാകാരി സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ മാസം 28നാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുബിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗപ്രതിരോധശേഷി കുറവായതിനാല്‍ മരുന്നുകളാട് ശരീരം ഒരു ഘട്ടത്തിലും പ്രതികരിച്ചിരുന്നില്ല. ഇതോടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ന് രാവിലെ സുബി വിട പറഞ്ഞത്.
രമേഷ് പിഷാരടി,ടിനി ടോം അടക്കമുള്ള സിനിമ മേഖലയിലെ സുബിയുടെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ കണ്ടു.
നടന്‍ ജയറാം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവരും അനുശോചനം അറിയിച്ചു. ഇന്ന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിക്ക് വരാപ്പുഴയിലെ വീട്ടില്‍ എത്തിക്കും.തുടര്‍ന്ന് പുത്തന്‍പള്ളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ടോടെ പൊതു ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.