രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും അനുവദിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ.

തിരുവനന്തപുരം: കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും അനുവദിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ.  86 ബോട്ടുകള്‍, എട്ട് ഹെലികോപ്റ്റര്‍, എട്ട് എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്സ്, 19 റെസ്‌ക്യു ടീം എന്നിവയാണ് കൂടുതലായി അനുവദിച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ 15000 ഭക്ഷണപൊതികള്‍ കൂടുതലായി വിതരണം ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഒരു വലിയ കപ്പലും കേരള തുറമുഖത്ത് എത്തിയിട്ടുണ്ട്  കോസ്റ്റ് ​ഗാർഡ് വക്താവാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്ക് വച്ചിരിക്കുന്നത്.

Read More

കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്,പാലക്കാട് സെര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു;ടിക്കെറ്റുകള്‍ ലഭ്യം.

ബെംഗളൂരു: കർണാടക ആർടിസി കോഴിക്കോട് ഭാഗത്തേക്കു നിർത്തിവച്ചിരുന്ന ബസ് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്നു രാത്രി എട്ടിനും 10.30നും ഇടയിൽ അ‍ഞ്ചു ബസുകളാണ് ബെംഗളൂരുവിൽനിന്നു പുറപ്പെടുക. വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെ സേലം വഴി പാലക്കാട്ടേക്ക് ആറു സർവീസുകളുമുണ്ടാകും.  ബസുകളിലെല്ലാം ആവശ്യത്തിനുടിക്കറ്റുകൾ ലഭ്യമാണ്. പാലക്കാട്, കോഴിക്കോട് ഒഴികെ കേരളത്തിലേക്കുള്ള മറ്റു സർവീസുകളെല്ലാം റദ്ദാക്കിയതായും കർണാടക ആർടിസി അറിയിച്ചു. ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതവും താറുമാറായി തുടരുകയാണ്. യശ്വന്ത്പുർ–കണ്ണൂർ(16526–27), ബെംഗളൂരു – കണ്ണൂർ \ കാർവാർ (16511–13), ബെംഗളൂരു – കന്യാകുമാരി (16525 – 26) ട്രെയിനുകൾ…

Read More

കന്യാകുമാരി എക്സ്പ്രസ്,കണ്ണൂര്‍ എക്സ്പ്രസുകള്‍ റദ്ദാക്കി.കേരളത്തില്‍ നിന്നുള്ള ചില ദീര്‍ഘദൂര ട്രെയിന്‍ സെര്‍വീസുകള്‍ പുനരാരംഭിച്ചു.

ബെംഗളൂരു: നഗരത്തില്‍ നിന്നുള്ള കന്യാകുമാരി എക്സ്പ്രസ്സ്‌ (16526),യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527),കണ്ണൂര്‍-യെശ്വന്ത് പൂര്‍ എക്സ്പ്രസ്(16528),ബാംഗ്ലൂര്‍ സിറ്റി -കണ്ണൂര്‍ എക്സ്പ്രസ് (16511) എന്നിവ റദ്ദാക്കി.കന്യാകുമാരിയില്‍ നിന്ന്  ബാംഗ്ലൂര്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുന്ന 16525 ട്രെയിന്‍ തൃശൂര്‍,പാലക്കാട്‌ വഴിയല്ലാതെ നാമക്കല്‍ ദിണ്ടിഗല്‍ വഴി സര്‍വീസ് നടത്തുന്നുണ്ട്. അതെ സമയം ദീർഘദൂര യാത്രക്കാരെ സഹായിക്കാനായി റെയിൽവേ  ഇന്ന് കൂടുതൽ കണക്‌ഷൻ ട്രെയിനുകൾ ഒാടിക്കും. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് 4 മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട് തിരുവനന്തപുരത്തു നിന്നു ഹൗറയിലേക്കുളള…

Read More

കേരളം നേരിടുന്ന പ്രളയത്തില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ.100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപൊക്കം.

ജനീവ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് അറിയിച്ചതായി അദ്ദേഹത്തിന്‍റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യു.എന്‍ വ്യക്തമാക്കി. സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രളയം പോലുള്ള…

Read More

വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒഡിഷാ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ്‌ ജില്ലകള്‍ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശേഷിക്കുന്ന 11 ജില്ലകളില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, നാട് നേരിടുന്നത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.

Read More

കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ്‌ സര്‍വീസ് പുനരാരംഭിച്ചു.

ബെംഗളൂരു: ബാംഗ്ളൂരിൽ നിന്നും ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 6 മണി മുതൽ ഓരോ മണിക്കൂർ ഇടവിട്ട് 10 മണി വരെയും കോഴിക്കോട്ടേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  കെഎസ്ആര്‍ടിസി സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ ബന്ധപ്പെടാവുന്നതാണ് ഫോണ്‍ :080 26756666

Read More

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ ഗാന്ധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഭാവിയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ എല്ലാവരും തയാറാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. Dear PM, Please declare #Kerala floods a National Disaster without any delay. The lives, livelihood and future…

Read More

ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരം; ദുരന്തപ്പെയ്ത്തില്‍ ഇന്ന് മാത്രം പൊലിഞ്ഞത് 13 ജീവനുകള്‍

ചെങ്ങന്നൂര്‍: പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരില്‍ വിവിധഭാഗങ്ങളിലെ വെള്ളക്കെട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചെങ്ങന്നൂര്‍ ഓതറ പുതുക്കുളങ്ങരയില്‍ വെള്ളക്കെട്ടില്‍ വീണ നിലയില്‍ ഒരു മൃതദേഹം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവല്ല ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനം തുടരുന്ന പാണ്ടനാട്‌ ഇല്ലിക്കല്‍ ഭാഗത്തുനിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുതല്‍പേര്‍ അപകടാവസ്ഥയില്‍ പെട്ടിട്ടുണ്ടോയെന്ന നിരീക്ഷണത്തിലാണ് സൈനികരും മറ്റ് രക്ഷാപ്രവര്‍ത്തകരും. മൂവാറ്റുപുഴ പോത്താനിക്കാട് നിന്നും കഴിഞ്ഞ ദിവസം കാണാതായ മാനുവല്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തിക്കഴിഞ്ഞു.…

Read More

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബഹുഭാഷാ കോള്‍ സെന്‍ററുകള്‍ പ്രവര്‍ത്തന സജ്ജ൦

തിരുവനന്തപുരം: കേരളം ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതി നേരിടുമ്പോള്‍ സംസ്ഥാനത്ത് താമസമാക്കിയിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഓര്‍മ്മിച്ച് ഒരുകൂട്ടം ആളുകള്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബഹുഭാഷാ കോള്‍ സെന്‍ററുകളാണ് ഇവര്‍ പ്രവര്‍ത്തന സജ്ജമാക്കി. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് മള്‍ട്ടി ലിംഗ്വല്‍ കോള്‍ സെന്‍റര്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ബോംബെ ഐഐടിയിലുള്ള ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കള്‍ വഴി സംസ്ഥാനത്ത് പുറപ്പെടുവിക്കുന്ന അറിയിപ്പുകളെ അതത് ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്ത് ഇവരിലേക്ക് എത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശങ്ങള്‍ അയച്ചുകൊടുക്കുന്നത്…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം നല്‍കി സഞ്ജു സാംസണ്‍

തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ 15 ലക്ഷം രൂപ സംഭാവന നല‍്കി. സഞ്ജുവിന്‍റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന്‍ സാലി സാംസണും ചേര്‍ന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യ എ ടീമിന്‍റെ മല്‍സരങ്ങള്‍ക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ താരങ്ങള്‍ വ്യക്തിപരമായ നിലയില്‍ സംഭാവനകള്‍ നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്.…

Read More
Click Here to Follow Us