തിരുവനന്തപുരം: കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും അനുവദിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. 86 ബോട്ടുകള്‍, എട്ട് ഹെലികോപ്റ്റര്‍, എട്ട് എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്സ്, 19 റെസ്‌ക്യു ടീം എന്നിവയാണ് കൂടുതലായി അനുവദിച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതിനു പുറമെ 15000 ഭക്ഷണപൊതികള്‍ കൂടുതലായി വിതരണം ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഒരു വലിയ കപ്പലും കേരള തുറമുഖത്ത് എത്തിയിട്ടുണ്ട് കോസ്റ്റ് ഗാർഡ് വക്താവാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്ക് വച്ചിരിക്കുന്നത്.