മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം നല്‍കി സഞ്ജു സാംസണ്‍

തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ 15 ലക്ഷം രൂപ സംഭാവന നല‍്കി. സഞ്ജുവിന്‍റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന്‍ സാലി സാംസണും ചേര്‍ന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറി.

ഇന്ത്യ എ ടീമിന്‍റെ മല്‍സരങ്ങള്‍ക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ താരങ്ങള്‍ വ്യക്തിപരമായ നിലയില്‍ സംഭാവനകള്‍ നല്‍കിയിരുന്നു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്. മോഹന്‍ലാലും, കമല്‍ഹാസന്‍, അല്ലു അര്‍ജ്ജുന്‍ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയിരുന്നു. സൂര്യ, കാര്‍ത്തി എന്നിവരും 25 ലക്ഷം സംഭാവന ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts