ബെംഗളൂരു : ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനുമായി നിർമ്മിച്ച എക്സ്പ്രസ് വേ, തുടക്കം മുതൽ തന്നെ ഒരു കാരണത്താലോ മറ്റൊരു കാരണത്താലോ എപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 118 കിലോമീറ്റർ ദൈർഘ്യമുള്ള, 6 വരി പാതയിൽ പതിവായി അപകടങ്ങൾ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, കുറ്റകൃത്യങ്ങളുടെ വർദ്ധനവ് വാഹനമോടിക്കുന്നവരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കർണാടകയിലെ ആദ്യത്തെ എക്സ്പ്രസ് വേ 8,479 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. രണ്ടര വർഷം മുമ്പ് മണ്ഡ്യ താലൂക്കിലെ ഹനകെരെ ഗ്രാമത്തിന് സമീപം പ്രധാനമന്ത്രി മോദിയാണ് ഇത് ഉദ്ഘാടനം…
Read MoreMonth: October 2025
കാർ കനാലിലേക്ക് മറിഞ്ഞു; രാത്രി നടന്ന അപകടം അറിഞ്ഞത് രാവിലെ; യുവ ഡോക്ടർക്ക് ദാരുണാന്ത്യം
കോട്ടയം: കാർ കനാലിലേക്ക് മറിഞ്ഞ് ഡോക്ടർക്ക് ദാരുണാന്ത്യം. വൈക്കം തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒറ്റപ്പാലം സ്വദേശി ഡോ.അമൽ സൂരജ് (33) ആണ് മരിച്ചത് കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. വെള്ളിയാഴ്ച പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടത്. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകർണാടക രാജ്യോത്സവ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: പ്രകാശ് രാജ്, ‘നോൺ-റെസിഡന്റ് കന്നഡിഗ -സക്കറിയ ജോക്കാട്ടെ ഉൾപ്പടെ 70 പേർക്ക് ആദരം
ബെംഗളൂരു : കർണാടക സർക്കാരിന്റെ 2025-ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരങ്ങൾക്കുള്ള അർഹരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഈ പുരസ്‌കാരത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള 70 വ്യക്തികളെയാണ് ഇത്തവണ തിരഞ്ഞെടുത്തത്. രാജ്യോത്സവ പ്രശസ്തി എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം, കർണാടക സംസ്ഥാന രൂപീകരണ ദിനമായ നവംബർ ഒന്നിന് സമ്മാനിക്കും. കന്നഡ ഭാഷ, സംസ്കാരം, കൂടാതെ സംസ്ഥാനത്തിന്റെ പുരോഗതിക്ക് സംഭാവന നൽകിയ മറ്റ് സാമൂഹിക-സാമ്പത്തിക മേഖലകൾ എന്നിവയിലെ നിസ്തുലമായ പ്രവർത്തനങ്ങൾക്കാണ് ഈ ബഹുമതി നൽകുന്നത്. പ്രമുഖ നടനും സാമൂഹിക വിമർശകനുമായ പ്രകാശ്…
Read Moreവിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ മലയാളി മരിച്ചു
വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശി മരിച്ചു. പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് സോമശേഖരന്‍ നായരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഡൽഹിയിൽ ആണ് സംഭവം . ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തിങ്കളാഴ്ച്ച വൈകുന്നേരം ഇന്ത്യാ ഗേറ്റ് പരിസരത്താണ് സോമശേഖരനെ അവശനിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തിയത്.
Read Moreകേരള സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി KL-90; കരട് വിജ്ഞാപനമായി
തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് നീക്കം. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും. സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് കഴിഞ്ഞാല്‍ KL-90D സീരിസിലാണ് രജിസ്‌ട്രേഷന്‍. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E…
Read Moreന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ; വിശദാംശങ്ങൾ
പഠനത്തില്‍ മികവു പുലര്‍ത്തുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സൈറ്റുകള്‍ https://www.minorityaffairs.gov.in/ വഴി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്. മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്ന് ഇതു സംബന്ധിച്ച വിശദമായ വിവരങ്ങളും അപേക്ഷിക്കേണ്ട തീയതിയും ലഭ്യമാകും. രാജ്യത്തെ ലക്ഷക്കണക്കിന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനമാണ് ഇത് കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പുകള്‍ കൊണ്ട് പ്രയോജനം ലഭിക്കുന്നത്. സ്‌കോളര്‍ഷിപ്പുകളുടെ പേരും ഓരോ…
Read Moreകുറഞ്ഞ അത്രയും ഒറ്റയടിക്ക് കൂടി ഇന്നത്തെ നിർക്ക് അറിയാൻ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ അപ്രതീക്ഷിത കുതിപ്പ്. ഇന്നലെ രാവിലെ കുത്തനെ കുറഞ്ഞ സ്വര്‍ണ വില ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായി തിരിച്ചുകയറി. 29 -ാം തിയതി വൈകീട്ട് 89760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നലെ രാവിലെ ഇത് 88360 രൂപയായി കുറഞ്ഞു. ഒറ്റയടിക്ക് 1400 രൂപയാണ് പവന്‍ വിലയില്‍ കുറഞ്ഞത്. ഇതോടെ സ്വര്‍ണം താഴേക്ക് വീഴും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. 97000 രൂപയില്‍ എത്തിയ പവന്‍ വിലയാണ് ഈ 10000 രൂപയോളം കുറഞ്ഞത് 88000 ത്തിലേക്ക് എത്തിയത്.എന്നാല്‍ ഇന്നലെ ഉച്ചയോടെ…
Read Moreഗവർണർ തവർ ചന്ദ് ഗെഹ്‌ലോട്ടിനെ ആശുപത്രിയിൽ എത്തി ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ഗവർണർ തവർ ചന്ദ് ഗെഹ്‌ലോട്ടിനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നിലവിൽ നഗരത്തിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വൈറൽ പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പ് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മണിപ്പാൽ ആശുപത്രി സന്ദർശിച്ച് അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു . മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ട്വീറ്റ് ചെയ്തു, ഇന്ന് മണിപ്പാൽ ആശുപത്രി സന്ദർശിച്ച് ചികിത്സയിൽ കഴിയുന്ന ഗവർണർ തവർ ചന്ദ് ഗെലോട്ടിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു, അദ്ദേഹം വേഗത്തിൽ…
Read Moreനിറകണണ്ണുകളോടെ, നന്ദിയോടെ അവൾ മുട്ടുകുത്തി; ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പെൺകുട്ടി ജെമീമ മംഗലാപുരംകാരി
ബെംഗളൂരു: വ്യാഴാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ (AUSW vs INDW) പരാജയപ്പെടുത്തി ഇന്ത്യ 2025 ഐസിസി വനിതാ ലോകകപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അപരാജിത സെഞ്ച്വറി നേടുകയും ആതിഥേയ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ജെമീമ റോഡ്രിഗസ് തീരദേശ മേഖലയിൽ നിന്നുള്ളയാളാണ്. തുളുനാട്ടിലെയും തീരദേശ കർണാടകയിലെയും എല്ലാ മുംബൈക്കാരും അവരുടെ നേട്ടത്തിൽ അഭിമാനിക്കുന്നു. ജെമീമ ജനിച്ചു വളർന്നത് മുംബൈയിലാണെങ്കിലും, അവർക്ക് തീരദേശ ബന്ധങ്ങളുമുണ്ട്. ജെമീമ റോഡ്രിഗസിന്റെ അച്ഛൻ ഇവാൻ റോഡ്രിഗസ് മംഗലാപുരം…
Read Moreഓസ്ട്രേലിയയെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍; നേടിയത് റെക്കോർഡ് റൺചെയ്സ്
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ചരിത്ര വിജയവുമായി ഇന്ത്യ ഫൈനലിൽ. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ച് ഇന്ത്യ. വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. സ്വന്തം കാണികൾക്ക് മുന്നിൽ 134 പന്തുകളില്‍ നിന്ന് 14 ഫോറുകളോടെ 127 റണ്‍സ് നേടിയ മുംബൈക്കാരി ജെമീമ റോഡ്രിഗസിന്റെ പ്രകടനമാണ് ഓസീസ് ഉയർത്തിയ 338 എന്ന കൂറ്റൻ…
Read More