ഓട്ടവ: കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യൻ വംശജൻ കാനഡയിൽ അക്രമിയുടെ മർദനമേറ്റ് മരിച്ചു. അർവി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബർ 19ന് കാനഡയിലെ എഡ്മൊൻടൊനിലായിരുന്നു സംഭവം. പെൺസുഹൃത്തിനൊപ്പം അത്താഴം കഴിച്ച ശേഷം തിരികെ വരുമ്പോൾ ഒരാൾ തന്റെ കാറിൽ മൂത്രമൊഴിക്കുന്നതു കണ്ട സാഗൂ അയാളെ ചോദ്യം ചെയ്തു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് തോന്നിയത് ചെയ്യുന്നു എന്നാണ് അക്രമി മറുപടി പറഞ്ഞത്. തുടർന്ന് ഇയാൾ മുന്നോട്ടുവന്ന് സാഗൂവിന്റെ തലയിൽ മർദിക്കുകയായിരുന്നു. മർദനമേറ്റ് സാഗൂ നിലത്തുവീണു. തുടർന്ന് പെൺസുഹൃത്താണ് പൊലീസിനെ അറിയിച്ചത്. അബോധാവസ്ഥയിലായ…
Read MoreMonth: October 2025
ബെംഗളൂരുവില്‍ അവസരങ്ങളുടെ വാതില്‍ തുറക്കാന്‍ ക്വീന്‍ സിറ്റി; ആദ്യഘട്ട നിര്‍മ്മാണം തുടങ്ങി; ഒരുലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരം
ബെംഗളൂരു: കർണാടക സർക്കാർ ദബാസ്‌പേട്ട് മുതൽ ദൊഡ്ഡബല്ലാപൂർ വരെയുള്ള 5,800 ഏക്കർ ഭൂമിയിൽ നിര്‍മ്മിക്കുന്ന നോളേജ് വെല്‍ബീയിങ് ഇനവേഷന്‍ (ക്വീന്‍ ) സിറ്റിയുടെ ആദ്യഘട്ട നിര്‍മ്മാണം തുടങ്ങുന്നതായി വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു. പദ്ധതി യാഥാര്‍ത്യമാകുന്നതോടെ സംസ്ഥാനത്ത് 40000 കോടിയിലേറെ രൂപയുടെ നിക്ഷേപവും ഒരുലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരവും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ബയോടെക്‌നോളജി, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളിലും അവസരങ്ങള്‍ ശ്രീഷ്ടിക്കും. 2026 ഡിസംബറില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 5350 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. 1227 ഏക്കറിലാണ് ആദ്യഘട്ടം ഉള്‍പ്പെടുത്തുക. വിഞ്ജാനം, ആരോഗ്യം, ഗവേഷണം…
Read Moreപണി തുടങ്ങി മക്കളെ; 218 വീടുകൾക്ക് മുന്നിൽ ജിബിഎ മാലിന്യം തള്ളി! ഒറ്റ ദിവസം കൊണ്ട് പിഴ ഈടാക്കിയത് 2.80 ലക്ഷം രൂപ
ബെംഗളൂരു: റോഡരികിൽ മാലിന്യം വലിച്ചെറിയുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ( ജിബിഎ ) മാർഷലുകൾ വ്യാഴാഴ്ച ഒരു വലിയ ഓപ്പറേഷൻ നടത്തി. ഒറ്റ ദിവസം കൊണ്ട് 218 വീടുകൾക്ക് മുന്നിൽ മാലിന്യം നിക്ഷേപിക്കുകയും 2.80 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ബെംഗളൂരുവിലെ ഗാന്ധിനഗർ വാർഡ് നമ്പർ 94-ൽ താമസിക്കുന്ന ഒരു വീട്ടുടമസ്ഥൻ റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞു. ഇത് മൊബൈൽ ഫോണിൽ പകർത്തിയ മുനിസിപ്പൽ മാർഷലുകൾ വ്യാഴാഴ്ച അവരുടെ വീടുകൾക്ക് മുന്നിൽ മാലിന്യം നിക്ഷേപിച്ചു. അങ്ങനെ, അതേ പ്രദേശത്തെ ഡസൻ കണക്കിന്…
Read Moreഡെലിവറി ഏജന്റിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; മലയാളിയുവാവും ഭാര്യയും അറസ്റ്റിൽ
ബെംഗളൂരു : റോഡിലെ തർക്കത്തിനൊടുവിൽ ഡെലിവറി ഏജന്റായ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിന് മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. മലപ്പുറം പൊന്നാനി സ്വദേശിയും ബെംഗളൂരുവിലെ കളരിപ്പയറ്റ് കേന്ദ്രത്തിലെ പരിശീലകനുമായ മനോജ് കുമാർ(32), ഭാര്യ ജമ്മു-കശ്മീർ സ്വദേശിനി ആരതി ശർമ(30) എന്നിവരാണ് അറസ്റ്റിലായത്. കെംപത്തള്ളി സ്വദേശി ദർശൻ(24)ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൗത്ത് ബെംഗളൂരുവിലെ നടരാജ ലേ ഔട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് ദർശനും സുഹൃത്ത് വരുണും അപകടത്തിൽപ്പെടുകയായിരുന്നു. കാർ നിർത്താതെപോകുകയും ചെയ്തു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിൽ മനോജ്കുമാറും…
Read Moreഞാന്‍ എല്ലാവര്‍ക്കും പണം നല്‍കി; ബെംഗളൂരുവില്‍ മകളുടെ മരണശേഷം എഫ്ഐആറിനും പോസ്റ്റ് മോര്‍ട്ട്‌മോട്ടത്തിനും കൈകൂലി നല്‍കേണ്ടിവന്ന് പിതാവ്; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) മുൻ ഉന്നത എക്സിക്യൂട്ടീവ് ശിവകുമാർ കെ, തന്റെ മകളുടെ മരണത്തിനിടെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ നിർബന്ധിതനായി. ലിങ്ക്ഡ്ഇനിൽ പിതാവായ ശിവകുമാർ ഇട്ട വൈകാരിക പോസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ശിവകുമാറിന്റെ മകൾ അക്ഷയ ശിവകുമാർ (34 ) തലച്ചോറിൽ രക്തസ്രാവം കാരണം സെപ്റ്റംബർ 18 നാണ് മരിച്ചത്. അതിനുശേഷം, ആംബുലൻസ് ക്രമീകരിക്കുന്നതു മുതൽ ഔദ്യോഗിക രേഖകൾ നേടുന്നതുവരെ പലതവണ കൈക്കൂലി നൽകാൻ നിർബന്ധിതനായതായി അദ്ദേഹം പറഞ്ഞു. പൊലീസിനു പുറമേ ആംബുലൻസ് ഡ്രൈവർ, ബിബിഎംപി ജീവനക്കാർ…
Read Moreഹൃദയ-ശ്വാസകോശ ഗതാഗതം: മെട്രോയിൽ വീണ്ടും ജീവൻ രക്ഷ സേവനം; നാല് രോഗികൾക്ക് പുതുജീവൻ
ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഗതാഗത സംവിധാനം മാത്രമല്ല , ജീവിതത്തിനും മരണത്തിനും ഇടയിൽ പോരാടുന്ന രോഗികൾക്ക് ഒരു അനുഗ്രഹം കൂടിയാണ് നമ്മ മെട്രോ . കാരണം ആശുപത്രിയിൽ രോഗികൾക്ക് മാറ്റിവെക്കാനുള്ള അവയവങ്ങൾ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ സുരക്ഷിതമായും വേഗത്തിലും എത്തിക്കാൻ വഴിയൊരുക്കി വീണ്ടും നമ്മ മെട്രോ. ഒരുഹൃദയവും ഒരുജോഡി ശ്വാസകോശവും വ്യാഴാഴ്ച ബെംഗളൂരു മെട്രോ തീവണ്ടിവഴി നഗരത്തിന്റെ ഒരുഭാഗത്തെ ആശുപത്രിയിൽനിന്ന് മറ്റൊരുവശത്തുള്ള രണ്ടാശുപത്രികളിലേക്ക് എത്തിച്ചു. സ്പർശ് ആശുപത്രിയിൽനിന്നുമാണ് അവയവങ്ങളുമായി ആരോഗ്യപ്രവർത്തകർ യാത്ര തുടങ്ങിയത്. നാരായണ ഹെൽത്ത് സിറ്റിയിലേക്കും ആസ്റ്റർ ആർവി…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി ഉഡുപ്പി ശ്രീകൃഷ്ണ സന്നിധാനത്തിൽ എത്തും; വിശദാംശങ്ങൾ ഇതാ.
ബെംഗളൂരു : നവംബർ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക തീരത്തുള്ള ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ എത്തും. കനകദാസനെ ഭഗവാൻ കൃഷ്ണൻ കണ്ടുമുട്ടിയ ദിവ്യസ്ഥലമാണിത്. ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം ശ്രീകൃഷ്ണ മഠത്തിൽ പ്രവേശിച്ച് പൊടവിയോഡിലെ ശ്രീകൃഷ്ണനെ ദർശിച്ച് അനുഗ്രഹം തേടും. ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്, കൂടാതെ പോലീസ് സംവിധാനം അച്ചടക്കമുള്ള സുരക്ഷയ്ക്ക് ഇതിനകം തന്നെ ഒരുങ്ങുന്നുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ. മോദിയുടെ സന്ദർശനം ഉഡുപ്പിയിൽ വലിയ ആവേശത്തിന്റെയും ഒരുക്കത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വരവിന്റെ പശ്ചാത്തലത്തിൽ…
Read Moreസംസ്ഥാനത്തേക്കുള്ള വ്യവസായ നിക്ഷേപം തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ആരോപണവുമായി സംസ്ഥാന സർക്കാർ
ബെംഗളൂരു : കർണാടകത്തിലേക്കുള്ള വ്യവസായ നിക്ഷേപം തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് നിക്ഷേപം നടത്താനെത്തുന്ന സംരംഭകരെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ ആരോപിച്ചു. കഴിഞ്ഞ ദിവസം സമാനമായ ആരോപണം ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും ഉന്നയിച്ചിരുന്നു. ആന്ധ്രപ്രദേശിൽ ഗൂഗിൾ എഐ കേന്ദ്രം ആരംഭിക്കുന്നതും സെമികണ്ടക്ടർ കമ്പനികൾ ഗുജറാത്ത്, അസം സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്തുന്നതും കേന്ദ്ര സർക്കാരിന്റെ സമ്മർദം മൂലമാണ്. രണ്ട് നിക്ഷേപവും കർണാടകയിൽ നടത്തേണ്ടതായിരുന്നുവെന്നും പാട്ടീൽ പറഞ്ഞു. കുറച്ചുകാലമായി സംസ്ഥാനത്തേക്കുള്ള നിക്ഷേപം…
Read Moreമൾട്ടി-ലെവൽ സുരക്ഷ വരുന്നു; നമ്മ മെട്രോയെ കൂടുതല്‍ സുരക്ഷിതമാക്കാൻ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍
ബെംഗളൂരു: നമ്മ മെട്രോ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാനും സിസിടിവി ക്യാമറകള്‍ നിരീക്ഷിക്കുന്നതിനുമായി അഡ്വാന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (എസ്ഒസി) ആരംഭിക്കുന്നു. ഐടി, സിസിടിവി നെറ്റ്‌വർക്കുകൾ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ബൈയപ്പനഹള്ളി ഡിപ്പോയിലാണ് അത്യാധുനിക സുരക്ഷാ പ്രവർത്തന കേന്ദ്രം (SOC) സ്ഥാപിക്കുന്നത്. ഇതിനായുള്ള ടെൻഡർ ബിഎംആർസിഎൽ അടുത്തിടെ ക്ഷണിച്ചു കഴിഞ്ഞു. സൈബർ, ഭൗതിക സുരക്ഷാ ഭീഷണികളെ തുടർച്ചയായി നിരീക്ഷിക്കുകയും കണ്ടെത്തുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു കേന്ദ്ര കമാൻഡ് ഹബ്ബായി എസ്‌ഒസി പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎംആർസിഎല്ലിന്റെ ഐടി സംവിധാനങ്ങളും സിസിടിവി നിരീക്ഷണവും ഒരു മേൽക്കൂരയ്ക്ക്…
Read Moreഅമ്മയെ അസഭ്യം പറഞ്ഞ അയൽവാസിയെ മകൻ അടിച്ചുകൊന്നു പോലീസിൽ കീഴടങ്ങി
ബെംഗളൂരു : അമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരിൽ മകൻ അയൽവാസിയെ അടിച്ചുകൊന്നു. ബെംഗളൂരു ഉള്ളാൽ ഉപനഗര രാമചന്ദ്രപ്പ ലേഔട്ടിൽ താമസിക്കുന്ന കാർത്തിക്കാണ് (26) അയൽവാസി അവിനാശിനെ (36) കമ്പിവടികൊണ്ട് അടിച്ചുകൊന്നത്. അമ്മ സുമംഗലയെ വീട്ടിലെത്തി അസഭ്യം പറഞ്ഞതിനെ തുടർന്നാണ് കാർത്തിക് കൊല നടത്തിയത്. അവിനാശ് വീട്ടിൽ വന്ന് അസഭ്യം പറയുമ്പോൾ കാർത്തിക് അവിടെയുണ്ടായിരുന്നില്ല. എന്നാൽ സുമംഗല ഫോണിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് അവിടെയെത്തുകയും അവിനാശിനെ തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. അവിനാശ് ഉടൻ തന്നെ മരിച്ചു. പിന്നീട് കാർത്തിക് തന്നെ പോലീസിൽ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.
Read More