ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചുവരുന്ന ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎൽ), അറവുശാലകളില്‍ നിന്നുള്ള മൃഗങ്ങളുടെ മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായുള്ള പുതിയ നടപടികളുമായി മുന്നോട്ട്. ശരിയായ സംവിധാനത്തിന്റെ അഭാവത്തിൽ, കുടൽ, തൊലി, തൂവലുകൾ, എല്ലുകൾ തുടങ്ങിയ മൃഗങ്ങളുടെ മാലിന്യങ്ങൾ പതിവ് മാലിന്യത്തോടൊപ്പം സംസ്കരിക്കുകയോ അല്ലെങ്കിൽ തടാകങ്ങൾക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് പതിവ്.. പലരും അവ മഴവെള്ള ഓടകളിലേക്ക് വലിച്ചെറിയുന്നു. ഇത് പക്ഷികളെയും തെരുവ് നായ്ക്കളെയും ആകർഷിക്കും. മാലിന്യങ്ങൾ ചീഞ്ഞഴുകാൻ തുടങ്ങുമ്പോൾ അവ ദുർഗന്ധം വമിക്കും. ഇത് അവസാനിപ്പിക്കാൻ,…
Read MoreMonth: October 2025
പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ വിവസ്ത്രയാക്കി വായിൽ ചെളി തിരുകി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച സ്കൂൾ അധ്യാപികയെ നഗ്നയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചിക്കമഗളൂരുവിൽ കൊപ്പ താലൂക്കിലെ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 25 കാരിയായ അധ്യാപികയാണ് ആക്രമണത്തിൽ ഇരയായത്. ആക്രമണത്തിൽ അദ്ധ്യാപികയെ പരിക്കുകളോടെ ശിവമോഗയിലെ ഒരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, അവളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. കാരനായ ഭവിത് (24 )ആണ് അറസ്റ്റിലായത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സർക്കാർ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപിക വൈകുന്നേരം 5…
Read Moreചെരിപ്പ് ധരിച്ച് ക്ഷേത്രത്തിൽ കയറി അതിക്രമം; മദ്യപിച്ചിരുന്നു ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ
ബെംഗളൂരു : മദ്യപിച്ച് ക്ഷേത്രത്തിൽ കയറി ബഹളമുണ്ടാക്കുകയും പ്രതിഷ്ഠ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. മാറത്തഹള്ളിക്ക് സമീപമുള്ള വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ അതിക്രമം കാട്ടിയ കബിർ മണ്ഡലാണ്(45) പിടിയിലായത്. ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ചെത്തിയ ഇയാൾ ദ്വാരപാലക ശില്പം തകർക്കാൻ ശ്രമിക്കുകയും പ്രതിഷ്ഠയ്ക്കുനേരെ കല്ലെറിയുകയും ചെയ്തു. ക്ഷേത്രജീവനക്കാർ ഇയാളെ പിടികൂടി മർദിച്ചു. പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു. അഞ്ചുവർഷമായി ഇവിടെ ചെരുപ്പുകുത്തിയായി ജോലിചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ മർദിച്ചതിന് ക്ഷേത്രം ജീവനക്കാരുടെപേരിലും കേസെടുത്തിട്ടുണ്ട്.
Read Moreമെട്രോ ട്രെയിൻ സ്തംഭിച്ചു: ചല്ലഘട്ട – വൈറ്റ്ഫീൽഡ് പർപ്പിൾ ലൈനിൽ ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ മെട്രോ ട്രെയിനിന്റെ തകരാറുമൂലം ഗതാഗതം തടസ്സപ്പെട്ടു. ചല്ലഘട്ടയിൽ നിന്നും വൈറ്റ്ഫീൽഡിൽ നിന്നും പുറപ്പെടുന്ന മെട്രോ ട്രെയിനുകൾ 10 മിനിറ്റിലധികം സ്റ്റേഷനുകളിൽ നിർത്തിയിട്ടു. മെട്രോ ട്രെയിൻ ഏകദേശം 10 മിനിറ്റോളം സ്റ്റേഷനിൽ തന്നെ നിന്നതായും പിന്നീട് യാത്ര ആരംഭിച്ചതായും യാത്രക്കാർ പറഞ്ഞു. മെട്രോ ട്രെയിൻ മുന്നോട്ട് നീങ്ങാത്തതിന്റെ കാരണം സ്ഥലത്തെ ജീവനക്കാർ വ്യക്തമാക്കിയില്ല. എന്നിരുന്നാലും, പിന്നീട് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പ്രതികരിച്ചു . “കാലതാമസത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. കൂടുതൽ വിവരങ്ങൾ…
Read Moreകണ്ണാടിയിൽ ബൈക്ക് തട്ടി; ഡെലിവറി ബോയായ യുവാവിനെ മലയാളി യുവാവും ഭാര്യയും ചേർന്ന് പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: ഒരു ചെറിയ അപകടത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബെംഗളൂരുവിലെ ഡെലിവറി ബോയി ദമ്പതികൾ ചേർന്ന് കൊലപ്പെടുത്തി. ഡെലിവറി ബോയ് ആയ യുവാവിന്റെ ബൈക്ക് കാറിന്റെ കണ്ണാടിയിൽ തട്ടിയതിൽ ഉണ്ടായ തർക്കമാണ് ദമ്പതികൾ യുവാവിനെ പിന്തുടർന്ന് ബൈക്ക് ഇടിച്ച ഇട്ടത്. സംഭവത്തിൽ ദർശൻ എന്ന യുവാവ് മരിച്ചു. വരുൺ എന്ന മറ്റൊരു യുവാവിന് പരിക്കേറ്റു. ദമ്പതികൾ ഇരയെ പിന്തുടർന്ന് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കേസിൽ പ്രതിയായ കേരളത്തിൽ നിന്നുള്ള മനോജ് കുമാറിനെയും ഭാര്യ കശ്മീരിൽ നിന്നുള്ള ആരതി ശർമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 27…
Read More2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; അറിയാൻ വായിക്കാം
തിരുവനന്തപുരം : 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്(നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. 2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ…
Read Moreകൊലക്കേസില്‍ ജയിലില്‍ ദര്‍ശന് മാസത്തിലൊരിക്കല്‍ വീട്ടില്‍ പുതുവസ്ത്രവും കിടക്ക വിരിയും സ്വീകരിക്കാം;
ബെംഗളൂരു: ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവിലുളള നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് മാസത്തിലൊരിക്കല്‍ വീട്ടില്‍ നിന്ന് പുതിയ വസ്ത്രങ്ങളും കിടക്ക വിരിയും സ്വീകരിക്കാന്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. നാളെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേസിലെ എല്ലാ പ്രതികളും നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ക്വാറന്‍ീന്‍ സെല്ലില്‍ നിന്ന് മാറ്റണമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ട് ദര്‍ശന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അതേസമയം ക്വാറന്റീന്‍ സെല്ലില്‍ നിന്ന് മാറ്റാന്‍ കോടതി അനുവദിച്ചില്ല. ജയില്‍ അധികൃതര്‍ തനിക്ക് കീറിയ കിടക്ക വിരികളാണ് നല്‍കിയതെന്ന് ദര്‍ശന്‍ ആരോപിച്ചു. 2024…
Read Moreവാണിജ്യ ആവശ്യങ്ങൾക്കും നാട്ടിലേക്കും ഒക്കെ ബസിൽ ആണോ യാത്ര ?? എന്നാൽ ഗതാഗത വകുപ്പിന്റെ പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാൻ വായിക്കു
ബെംഗളൂരു: 20 യാത്രക്കാരുടെ മരണത്തിനിടയാക്കിയ കുർണൂൽ ബസ് തീപിടുത്തത്തിന് ശേഷം, കർണാടക ഗതാഗത വകുപ്പ് സ്വകാര്യ ബസുകളിൽ മൊബൈൽ ഫോണുകൾ ബൾക്ക് ആയി കൊണ്ടുപോകുന്നത് നിരോധിക്കുകയും കർശനമായ പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. വാണിജ്യ വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 100-ലധികം മൊബൈൽ ഫോണുകൾ തീ പടർന്നതോടെ പൊട്ടിത്തെറിച്ചതായും ദുരന്തം കൂടുതൽ വഷളായതായും അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് തീരുമാനം. ഗുരുതരമായ സുരക്ഷാ വീഴ്ചകളും നിയമവിരുദ്ധമായ ചരക്ക് ഗതാഗത രീതികളും ഈ സംഭവം വെളിപ്പെടുത്തിയതായി ഗതാഗത വകുപ്പ് അഡീഷണൽ കമ്മീഷണർ എം പി ഓംകാരേശ്വരി സ്ഥിരീകരിച്ചു. ഇത്തരം ദുരന്തങ്ങൾ…
Read Moreമലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട സംഭവം; അമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി; ബേഗൂര്‍ വാഹനാപകടത്തില്‍ മരണം മൂന്നായി
ബെംഗളൂരു : കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് ബേഗൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം കൂടി. അപകടത്തില്‍ മരണപ്പെട്ട ജസീറയുടെ മകന്‍ ഹെസം ഹാനാന്‍ (രണ്ട്) ആണ് മരിച്ചത്. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ശനിയാഴ്ചയാണ് മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. തായ്‌ലൻഡ് സന്ദര്‍ശനം കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. കമ്പളക്കാട് മടക്കിമല കരിഞ്ചേരി വീട്ടില്‍ അബ്ദുള്‍ ബഷീര്‍ (50), ബഷീറിന്റെ സഹോദരീപുത്രന്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജസീറ (28) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മുഹമ്മദ് ഷാഫി, ബഷീറിന്റെ ഭാര്യ നസീമ (45) എന്നിവര്‍ക്ക്…
Read Moreകാത്തിരിപ്പ് 15 മിനിറ്റ് ആയി കുറയും; കന്നഡ രാജ്യോത്സവ ദിവസത്തിൽ നമ്മ മെട്രോ യെല്ലോ ലൈനിലെ അഞ്ചാമത് ട്രെയിൻ സർവീസ് ആരംഭിക്കും
ബെംഗളൂരു: ഈ വർഷത്തെ കന്നഡ രാജ്യോത്സവത്തിനായി ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആകാംക്ഷയോടെ കാത്തിരിക്കാൻ ചില കാരണങ്ങൾ. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള യാത്ര വേഗത്തിലും സൗകര്യപ്രദമായും മാറ്റുന്നതിനായി നവംബർ 1 മുതൽ യെല്ലോ ലൈനിൽ അഞ്ചാമത്തെ ട്രെയിൻ അവതരിപ്പിക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഒരുങ്ങുന്നു. നിലവിൽ, യെല്ലോ ലൈനിൽ 19 മിനിറ്റ് ഇടവേളയിൽ നാല് ട്രെയിനുകൾ ഓടുന്നുണ്ട്. അഞ്ചാമത്തെ ട്രെയിൻ കൂടി വരുന്നതോടെ ഈ വിടവ് 15 മിനിറ്റായി കുറയും, ഇത് സർവീസ് ആവൃത്തി ഗണ്യമായി മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ കാത്തിരിപ്പ്…
Read More