മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട സംഭവം; അമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി; ബേഗൂര്‍ വാഹനാപകടത്തില്‍ മരണം മൂന്നായി

ബെംഗളൂരു : കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് ബേഗൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം കൂടി. അപകടത്തില്‍ മരണപ്പെട്ട ജസീറയുടെ മകന്‍ ഹെസം ഹാനാന്‍ (രണ്ട്) ആണ് മരിച്ചത്. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

ശനിയാഴ്ചയാണ് മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. തായ്‌ലൻഡ് സന്ദര്‍ശനം കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

കമ്പളക്കാട് മടക്കിമല കരിഞ്ചേരി വീട്ടില്‍ അബ്ദുള്‍ ബഷീര്‍ (50), ബഷീറിന്റെ സഹോദരീപുത്രന്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജസീറ (28) എന്നിവരാണ് മരിച്ചത്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

പരിക്കേറ്റ മുഹമ്മദ് ഷാഫി, ബഷീറിന്റെ ഭാര്യ നസീമ (45) എന്നിവര്‍ക്ക് മൈസൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ പത്തോടെ ഗുണ്ടല്‍പ്പേട്ടില്‍ നിന്ന് പത്തുകിലോമീറ്ററോളം അകലെ ബേഗൂര്‍ രാഗപ്പുരയിലായിരുന്നു അപകടം.

കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ കരിങ്കല്ലുമായി വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജസീറയും അബ്ദുള്‍ ബഷീറും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts