സംസ്ഥാനത്തേക്കുള്ള വ്യവസായ നിക്ഷേപം തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ആരോപണവുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു : കർണാടകത്തിലേക്കുള്ള വ്യവസായ നിക്ഷേപം തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് നിക്ഷേപം നടത്താനെത്തുന്ന സംരംഭകരെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ ആരോപിച്ചു. കഴിഞ്ഞ ദിവസം സമാനമായ ആരോപണം ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും ഉന്നയിച്ചിരുന്നു. ആന്ധ്രപ്രദേശിൽ ഗൂഗിൾ എഐ കേന്ദ്രം ആരംഭിക്കുന്നതും സെമികണ്ടക്ടർ കമ്പനികൾ ഗുജറാത്ത്, അസം സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്തുന്നതും കേന്ദ്ര സർക്കാരിന്റെ സമ്മർദം മൂലമാണ്. രണ്ട് നിക്ഷേപവും കർണാടകയിൽ നടത്തേണ്ടതായിരുന്നുവെന്നും പാട്ടീൽ പറഞ്ഞു. കുറച്ചുകാലമായി സംസ്ഥാനത്തേക്കുള്ള നിക്ഷേപം…

Read More

മൾട്ടി-ലെവൽ സുരക്ഷ വരുന്നു; നമ്മ മെട്രോയെ കൂടുതല്‍ സുരക്ഷിതമാക്കാൻ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍

ബെംഗളൂരു: നമ്മ മെട്രോ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാനും സിസിടിവി ക്യാമറകള്‍ നിരീക്ഷിക്കുന്നതിനുമായി അഡ്വാന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (എസ്ഒസി) ആരംഭിക്കുന്നു. ഐടി, സിസിടിവി നെറ്റ്‌വർക്കുകൾ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ബൈയപ്പനഹള്ളി ഡിപ്പോയിലാണ് അത്യാധുനിക സുരക്ഷാ പ്രവർത്തന കേന്ദ്രം (SOC) സ്ഥാപിക്കുന്നത്. ഇതിനായുള്ള ടെൻഡർ ബിഎംആർസിഎൽ അടുത്തിടെ ക്ഷണിച്ചു കഴിഞ്ഞു. സൈബർ, ഭൗതിക സുരക്ഷാ ഭീഷണികളെ തുടർച്ചയായി നിരീക്ഷിക്കുകയും കണ്ടെത്തുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു കേന്ദ്ര കമാൻഡ് ഹബ്ബായി എസ്‌ഒസി പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎംആർസിഎല്ലിന്റെ ഐടി സംവിധാനങ്ങളും സിസിടിവി നിരീക്ഷണവും ഒരു മേൽക്കൂരയ്ക്ക്…

Read More

അമ്മയെ അസഭ്യം പറഞ്ഞ അയൽവാസിയെ മകൻ അടിച്ചുകൊന്നു പോലീസിൽ കീഴടങ്ങി

ബെംഗളൂരു : അമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരിൽ മകൻ അയൽവാസിയെ അടിച്ചുകൊന്നു. ബെംഗളൂരു ഉള്ളാൽ ഉപനഗര രാമചന്ദ്രപ്പ ലേഔട്ടിൽ താമസിക്കുന്ന കാർത്തിക്കാണ് (26) അയൽവാസി അവിനാശിനെ (36) കമ്പിവടികൊണ്ട് അടിച്ചുകൊന്നത്. അമ്മ സുമംഗലയെ വീട്ടിലെത്തി അസഭ്യം പറഞ്ഞതിനെ തുടർന്നാണ് കാർത്തിക് കൊല നടത്തിയത്. അവിനാശ് വീട്ടിൽ വന്ന് അസഭ്യം പറയുമ്പോൾ കാർത്തിക് അവിടെയുണ്ടായിരുന്നില്ല. എന്നാൽ സുമംഗല ഫോണിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് അവിടെയെത്തുകയും അവിനാശിനെ തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. അവിനാശ് ഉടൻ തന്നെ മരിച്ചു. പിന്നീട് കാർത്തിക് തന്നെ പോലീസിൽ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.  

Read More

ബെംഗളൂരുവിലെ അറവുശാലകളില്‍ നിന്നുളള മാലിന്യം ഇനി വലിച്ചെറിഞ്ഞാൽ പണിയാകും; അവ സംസ്‌ക്കരിക്കാന്‍ പുതിയ നടപടികളുമായി ബിഎസ്ഡബ്ല്യുഎംഎൽ

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചുവരുന്ന ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎൽ), അറവുശാലകളില്‍ നിന്നുള്ള മൃഗങ്ങളുടെ മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായുള്ള പുതിയ നടപടികളുമായി മുന്നോട്ട്. ശരിയായ സംവിധാനത്തിന്റെ അഭാവത്തിൽ, കുടൽ, തൊലി, തൂവലുകൾ, എല്ലുകൾ തുടങ്ങിയ മൃഗങ്ങളുടെ മാലിന്യങ്ങൾ പതിവ് മാലിന്യത്തോടൊപ്പം സംസ്കരിക്കുകയോ അല്ലെങ്കിൽ തടാകങ്ങൾക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് പതിവ്.. പലരും അവ മഴവെള്ള ഓടകളിലേക്ക് വലിച്ചെറിയുന്നു. ഇത് പക്ഷികളെയും തെരുവ് നായ്ക്കളെയും ആകർഷിക്കും. മാലിന്യങ്ങൾ ചീഞ്ഞഴുകാൻ തുടങ്ങുമ്പോൾ അവ ദുർഗന്ധം വമിക്കും. ഇത് അവസാനിപ്പിക്കാൻ,…

Read More

പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ വിവസ്ത്രയാക്കി വായിൽ ചെളി തിരുകി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച സ്കൂൾ അധ്യാപികയെ നഗ്നയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചിക്കമഗളൂരുവിൽ കൊപ്പ താലൂക്കിലെ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 25 കാരിയായ അധ്യാപികയാണ് ആക്രമണത്തിൽ ഇരയായത്. ആക്രമണത്തിൽ അദ്ധ്യാപികയെ പരിക്കുകളോടെ ശിവമോഗയിലെ ഒരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, അവളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. കാരനായ ഭവിത് (24 )ആണ് അറസ്റ്റിലായത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സർക്കാർ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപിക വൈകുന്നേരം 5…

Read More

ചെരിപ്പ് ധരിച്ച് ക്ഷേത്രത്തിൽ കയറി അതിക്രമം; മദ്യപിച്ചിരുന്നു ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മദ്യപിച്ച് ക്ഷേത്രത്തിൽ കയറി ബഹളമുണ്ടാക്കുകയും പ്രതിഷ്ഠ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. മാറത്തഹള്ളിക്ക് സമീപമുള്ള വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ അതിക്രമം കാട്ടിയ കബിർ മണ്ഡലാണ്(45) പിടിയിലായത്. ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ചെത്തിയ ഇയാൾ ദ്വാരപാലക ശില്പം തകർക്കാൻ ശ്രമിക്കുകയും പ്രതിഷ്ഠയ്ക്കുനേരെ കല്ലെറിയുകയും ചെയ്തു. ക്ഷേത്രജീവനക്കാർ ഇയാളെ പിടികൂടി മർദിച്ചു. പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു. അഞ്ചുവർഷമായി ഇവിടെ ചെരുപ്പുകുത്തിയായി ജോലിചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ മർദിച്ചതിന് ക്ഷേത്രം ജീവനക്കാരുടെപേരിലും കേസെടുത്തിട്ടുണ്ട്.

Read More

മെട്രോ ട്രെയിൻ സ്തംഭിച്ചു: ചല്ലഘട്ട – വൈറ്റ്ഫീൽഡ് പർപ്പിൾ ലൈനിൽ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ മെട്രോ ട്രെയിനിന്റെ തകരാറുമൂലം ഗതാഗതം തടസ്സപ്പെട്ടു. ചല്ലഘട്ടയിൽ നിന്നും വൈറ്റ്ഫീൽഡിൽ നിന്നും പുറപ്പെടുന്ന മെട്രോ ട്രെയിനുകൾ 10 മിനിറ്റിലധികം സ്റ്റേഷനുകളിൽ നിർത്തിയിട്ടു. മെട്രോ ട്രെയിൻ ഏകദേശം 10 മിനിറ്റോളം സ്റ്റേഷനിൽ തന്നെ നിന്നതായും പിന്നീട് യാത്ര ആരംഭിച്ചതായും യാത്രക്കാർ പറഞ്ഞു. മെട്രോ ട്രെയിൻ മുന്നോട്ട് നീങ്ങാത്തതിന്റെ കാരണം സ്ഥലത്തെ ജീവനക്കാർ വ്യക്തമാക്കിയില്ല. എന്നിരുന്നാലും, പിന്നീട് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പ്രതികരിച്ചു . “കാലതാമസത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. കൂടുതൽ വിവരങ്ങൾ…

Read More

കണ്ണാടിയിൽ ബൈക്ക് തട്ടി; ഡെലിവറി ബോയായ യുവാവിനെ മലയാളി യുവാവും ഭാര്യയും ചേർന്ന് പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു:  ഒരു ചെറിയ അപകടത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബെംഗളൂരുവിലെ ഡെലിവറി ബോയി ദമ്പതികൾ ചേർന്ന് കൊലപ്പെടുത്തി. ഡെലിവറി ബോയ് ആയ യുവാവിന്റെ ബൈക്ക് കാറിന്റെ കണ്ണാടിയിൽ തട്ടിയതിൽ ഉണ്ടായ തർക്കമാണ് ദമ്പതികൾ യുവാവിനെ പിന്തുടർന്ന് ബൈക്ക് ഇടിച്ച ഇട്ടത്. സംഭവത്തിൽ ദർശൻ എന്ന യുവാവ് മരിച്ചു. വരുൺ എന്ന മറ്റൊരു യുവാവിന് പരിക്കേറ്റു. ദമ്പതികൾ ഇരയെ പിന്തുടർന്ന് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കേസിൽ പ്രതിയായ കേരളത്തിൽ നിന്നുള്ള മനോജ് കുമാറിനെയും ഭാര്യ കശ്മീരിൽ നിന്നുള്ള ആരതി ശർമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 27…

Read More

2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; അറിയാൻ വായിക്കാം

തിരുവനന്തപുരം : 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്‌(നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. 2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ…

Read More

കൊലക്കേസില്‍ ജയിലില്‍ ദര്‍ശന് മാസത്തിലൊരിക്കല്‍ വീട്ടില്‍ പുതുവസ്ത്രവും കിടക്ക വിരിയും സ്വീകരിക്കാം;

ബെംഗളൂരു: ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവിലുളള നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് മാസത്തിലൊരിക്കല്‍ വീട്ടില്‍ നിന്ന് പുതിയ വസ്ത്രങ്ങളും കിടക്ക വിരിയും സ്വീകരിക്കാന്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. നാളെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേസിലെ എല്ലാ പ്രതികളും നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ക്വാറന്‍ീന്‍ സെല്ലില്‍ നിന്ന് മാറ്റണമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ട് ദര്‍ശന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അതേസമയം ക്വാറന്റീന്‍ സെല്ലില്‍ നിന്ന് മാറ്റാന്‍ കോടതി അനുവദിച്ചില്ല. ജയില്‍ അധികൃതര്‍ തനിക്ക് കീറിയ കിടക്ക വിരികളാണ് നല്‍കിയതെന്ന് ദര്‍ശന്‍ ആരോപിച്ചു. 2024…

Read More
Click Here to Follow Us