ബെംഗളൂരുവിലെ അറവുശാലകളില്‍ നിന്നുളള മാലിന്യം ഇനി വലിച്ചെറിഞ്ഞാൽ പണിയാകും; അവ സംസ്‌ക്കരിക്കാന്‍ പുതിയ നടപടികളുമായി ബിഎസ്ഡബ്ല്യുഎംഎൽ

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചുവരുന്ന ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎൽ), അറവുശാലകളില്‍ നിന്നുള്ള മൃഗങ്ങളുടെ മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായുള്ള പുതിയ നടപടികളുമായി മുന്നോട്ട്.

ശരിയായ സംവിധാനത്തിന്റെ അഭാവത്തിൽ, കുടൽ, തൊലി, തൂവലുകൾ, എല്ലുകൾ തുടങ്ങിയ മൃഗങ്ങളുടെ മാലിന്യങ്ങൾ പതിവ് മാലിന്യത്തോടൊപ്പം സംസ്കരിക്കുകയോ അല്ലെങ്കിൽ തടാകങ്ങൾക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് പതിവ്..

പലരും അവ മഴവെള്ള ഓടകളിലേക്ക് വലിച്ചെറിയുന്നു. ഇത് പക്ഷികളെയും തെരുവ് നായ്ക്കളെയും ആകർഷിക്കും. മാലിന്യങ്ങൾ ചീഞ്ഞഴുകാൻ തുടങ്ങുമ്പോൾ അവ ദുർഗന്ധം വമിക്കും. ഇത് അവസാനിപ്പിക്കാൻ, മൃഗങ്ങളുടെ മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് ബിഎസ്ഡബ്ല്യുഎംഎൽ ലക്ഷ്യമിടുന്നത്.

  സെലിബ്രിറ്റിയായപ്പോഴാണ് മരുമോളോട് ഭയങ്കര സ്നേഹം വന്നത് ', 'സുധി മരിച്ച ശേഷം രേണുവിനെ വീട്ടിൽ കയറ്റിയത് ഇപ്പോഴെന്ന് വിമർശനം

“ബെംഗളൂരുവിൽ മൃഗമാലിന്യം ഒരു വലിയ പ്രശ്നമാണ്. നഗരം പ്രതിദിനം 250 ടണ്ണിലധികം അറവുശാലകളില്‍ നിന്നുളള മാലിന്യം ഉത്പാദിപ്പിക്കുന്നു ണ്ട്, ഇന്നുവരെ, അവ ശേഖരണത്തിനായി ഒരു ഏജൻസിയും നിശ്ചയിച്ചിട്ടില്ല. ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങൾ സാധാരണ മാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയുകയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും മഴവെള്ള അഴുക്കുചാലുകളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നതാണ് പതിവെന്ന് മാധ്യമങ്ങളോട് സംസാരിച്ച ബിഎസ്ഡബ്ല്യുഎംഎൽ സിഇഒ കരീ ഗൗഡ പറഞ്ഞു.

ടെൻഡറുകൾ അന്തിമമായിക്കഴിഞ്ഞാൽ, ബെംഗളൂരു സിറ്റി കോർപ്പറേഷനുകളിലെ അഞ്ച് സ്ഥാപനങ്ങൾക്കും ഏജൻസികളെ നിശ്ചയിക്കും. ബെംഗളൂരുവിലുടനീളമുള്ള ഇറച്ചി മാർക്കറ്റുകളിൽ നിന്നും കടകളിൽ നിന്നും ചിക്കൻ, മത്സ്യം, ആട്ടിറച്ചി, പന്നിയിറച്ചി, ബീഫ് എന്നിവയുടെ അവശിഷ്ടങ്ങൾ, എല്ലുകൾ എന്നിവ ശേഖരിക്കും. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് കൈകാര്യം ചെയ്യാൻ ഏജൻസിയെ ചുമതലപ്പെടുത്തുമെന്ന് ഗൗഡ പറഞ്ഞു.

  ബോംബെറിഞ്ഞു ആട് ഫാമിലിട്ട് വീട്ടികൊന്ന ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കമുള്ള 16 പ്രതികളെയും വെറുതെ വിട്ടു

ഈ മൃഗമാലിന്യ ശേഖരണം ആരംഭിച്ചുകഴിഞ്ഞാൽ, നഗരത്തിൽ വിവേചനരഹിതമായി അവ തള്ളുന്നത് മൂലം ദുർഗന്ധം വമിക്കുന്ന പ്രശ്നം പരിഹരിക്കപ്പെടുമെന്നും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നാടെങ്ങും മെഡിക്കൽ കോളജ് തുടങ്ങിയിട്ടു കാര്യമില്ല; വേണുവിന്റെ മരണത്തിൽ വിമർശനവുമായി ഡോ.ഹാരിസ് ചിറക്കൽ

Related posts

Click Here to Follow Us