പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ വിവസ്ത്രയാക്കി വായിൽ ചെളി തിരുകി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച സ്കൂൾ അധ്യാപികയെ നഗ്നയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

ചിക്കമഗളൂരുവിൽ കൊപ്പ താലൂക്കിലെ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 25 കാരിയായ അധ്യാപികയാണ് ആക്രമണത്തിൽ ഇരയായത്.

ആക്രമണത്തിൽ അദ്ധ്യാപികയെ പരിക്കുകളോടെ ശിവമോഗയിലെ ഒരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, അവളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

കാരനായ ഭവിത് (24 )ആണ് അറസ്റ്റിലായത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

സർക്കാർ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപിക വൈകുന്നേരം 5 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് പ്രതികൾ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

സ്ത്രീയുടെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തി രക്ഷപ്പെടുത്തി. എന്നാൽ, അപ്പോഴേക്കും യുവതിയുടെ വായിൽ ചെളി തിരുകി യുവാവ് ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

സംഭവത്തെ തുടർന്ന്, ലോക്കൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts