ചെരിപ്പ് ധരിച്ച് ക്ഷേത്രത്തിൽ കയറി അതിക്രമം; മദ്യപിച്ചിരുന്നു ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മദ്യപിച്ച് ക്ഷേത്രത്തിൽ കയറി ബഹളമുണ്ടാക്കുകയും പ്രതിഷ്ഠ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ.

മാറത്തഹള്ളിക്ക് സമീപമുള്ള വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ അതിക്രമം കാട്ടിയ കബിർ മണ്ഡലാണ്(45) പിടിയിലായത്.

ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ചെത്തിയ ഇയാൾ ദ്വാരപാലക ശില്പം തകർക്കാൻ ശ്രമിക്കുകയും പ്രതിഷ്ഠയ്ക്കുനേരെ കല്ലെറിയുകയും ചെയ്തു. ക്ഷേത്രജീവനക്കാർ ഇയാളെ പിടികൂടി മർദിച്ചു. പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു.

  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

അഞ്ചുവർഷമായി ഇവിടെ ചെരുപ്പുകുത്തിയായി ജോലിചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ മർദിച്ചതിന് ക്ഷേത്രം ജീവനക്കാരുടെപേരിലും കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts