അമ്മയെ അസഭ്യം പറഞ്ഞ അയൽവാസിയെ മകൻ അടിച്ചുകൊന്നു പോലീസിൽ കീഴടങ്ങി

ബെംഗളൂരു : അമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരിൽ മകൻ അയൽവാസിയെ അടിച്ചുകൊന്നു.

ബെംഗളൂരു ഉള്ളാൽ ഉപനഗര രാമചന്ദ്രപ്പ ലേഔട്ടിൽ താമസിക്കുന്ന കാർത്തിക്കാണ് (26) അയൽവാസി അവിനാശിനെ (36) കമ്പിവടികൊണ്ട് അടിച്ചുകൊന്നത്.

അമ്മ സുമംഗലയെ വീട്ടിലെത്തി അസഭ്യം പറഞ്ഞതിനെ തുടർന്നാണ് കാർത്തിക് കൊല നടത്തിയത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

അവിനാശ് വീട്ടിൽ വന്ന് അസഭ്യം പറയുമ്പോൾ കാർത്തിക് അവിടെയുണ്ടായിരുന്നില്ല.

എന്നാൽ സുമംഗല ഫോണിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് അവിടെയെത്തുകയും അവിനാശിനെ തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു.

അവിനാശ് ഉടൻ തന്നെ മരിച്ചു. പിന്നീട് കാർത്തിക് തന്നെ പോലീസിൽ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts