തിരുവനന്തപുരം : 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി.
ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്(നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.
2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.
*അവധി ദിനങ്ങൾ
*****************************
ജനുവരി രണ്ട് മന്നം ജയന്തി,
ജനുവരി 26 റിപ്ലബ്ലിക് ദിനം.
മാർച്ച് 20 റംസാൻ.
ഏപ്രിൽ രണ്ട് പെസഹാ വ്യാഴം,
ഏപ്രിൽ മൂന്ന് ദുഃഖ വെള്ളി,
ഏപ്രിൽ14 അംബേദ്കർ ജയന്തി,
ഏപ്രിൽ15 വിഷു.
മേയ് 1 മേയ്ദിനം,
മേയ് 27 ബക്രീദ്.
ജൂൺ 25 മുഹറം.
ആഗസ്റ്റ് 12 കർക്കടകവാവ്,
ആഗസ്റ്റ്15 സ്വാതന്ത്ര്യദിനം,
ആഗസ്റ്റ് 25 ഒന്നാം ഓണം,
26 തിരുവോണം,
27 മൂന്നാം ഓണം,
28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി.
സെപ്റ്റംബർ 4 ശ്രീകൃഷ്ണജയന്തി,
സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി.
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി,
20 മഹാനവമി,
21 വിജയദശമി
ഡിസംബർ 25 ക്രിസ്‌മസ്.
ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ
******************************
പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി,
ഏപ്രില്‍ 5 ഈസ്റ്റര്‍,
നവംബര്‍ 8 ദീപാവലി എന്നീ അവധിദിവസങ്ങള്‍ പട്ടികയിലില്ല
നിയന്ത്രിത അവധി
********************************
മാർച്ച് 4 അയ്യാവൈകുണ്ഠ സ്വാമി ജയന്തി,
ഓഗസ്റ്റ് 28 ആവണി അവിട്ടം,
സെപ്റ്റംബർ 17 വിശ്വകർമദിനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
