കണ്ണാടിയിൽ ബൈക്ക് തട്ടി; ഡെലിവറി ബോയായ യുവാവിനെ മലയാളി യുവാവും ഭാര്യയും ചേർന്ന് പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു:  ഒരു ചെറിയ അപകടത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബെംഗളൂരുവിലെ ഡെലിവറി ബോയി ദമ്പതികൾ ചേർന്ന് കൊലപ്പെടുത്തി.

ഡെലിവറി ബോയ് ആയ യുവാവിന്റെ ബൈക്ക് കാറിന്റെ കണ്ണാടിയിൽ തട്ടിയതിൽ ഉണ്ടായ തർക്കമാണ് ദമ്പതികൾ യുവാവിനെ പിന്തുടർന്ന് ബൈക്ക് ഇടിച്ച ഇട്ടത്.

സംഭവത്തിൽ ദർശൻ എന്ന യുവാവ് മരിച്ചു. വരുൺ എന്ന മറ്റൊരു യുവാവിന് പരിക്കേറ്റു.

ദമ്പതികൾ ഇരയെ പിന്തുടർന്ന് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കേസിൽ പ്രതിയായ കേരളത്തിൽ നിന്നുള്ള മനോജ് കുമാറിനെയും ഭാര്യ കശ്മീരിൽ നിന്നുള്ള ആരതി ശർമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ഒക്ടോബർ 27 ന് രാത്രി നഗരത്തിലെ പുട്ടനഹള്ളി പ്രദേശത്താണ് ഈ ദാരുണമായ സംഭവം നടന്നത്.

ദർശനും വരുണും ബൈക്കിൽ സഞ്ചരിക്കുമ്പോൾ മുന്നിലുള്ള ഒരു കാറിന്റെ കണ്ണാടിയിൽ തട്ടി . കണ്ണാടി പൊട്ടി, കാറിലുണ്ടായിരുന്ന മനോജ് കുമാറും ആരതി ശർമ്മയും ദേഷ്യപ്പെടുകയും രണ്ട് കിലോമീറ്ററോളം അവരെ പിന്തുടരുകയും ബൈക്കിൽ ഇടിക്കുകയും ചെയ്തു.

കാർ ഇടിച്ചുകയറി ദർശനും വരുണും ഗുരുതരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ദർശൻ മരിച്ചു. ജെപി നഗർ ട്രാഫിക് പോലീസ് ആദ്യം അപകടമായിട്ടാണ് കേസെടുത്തത്.

ആദ്യം ഇരുവരെയും ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ട ദമ്പതികൾ, ഒരു യു-ടേൺ എടുത്ത് വീണ്ടും ഇടിച്ചു വീഴ്ത്തിയതായാണ് റിപ്പോർട്ടുകൾ. തുടർന്ന് അവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം, മുഖംമൂടി ധരിച്ച് അവർ സംഭവസ്ഥലത്തേക്ക് മടങ്ങി, കാറിന്റെ സ്പെയർ പാർട്സ് എടുത്ത് രക്ഷപ്പെട്ടുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

പ്രതിയായ മനോജ് കുമാർ കളരിപയട്ട് എന്ന അധ്യാപകൻ ബന്നാർഘട്ട റോഡിൽ ഒരു അക്കാദമി നടത്തുകയാണ്. സംഭവത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ദമ്പതികളെ പുട്ടനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts