ബെംഗളൂരു : കർണാടകത്തിലേക്കുള്ള വ്യവസായ നിക്ഷേപം തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സംസ്ഥാന സർക്കാർ.
സംസ്ഥാനത്ത് നിക്ഷേപം നടത്താനെത്തുന്ന സംരംഭകരെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ ആരോപിച്ചു. കഴിഞ്ഞ ദിവസം സമാനമായ ആരോപണം ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും ഉന്നയിച്ചിരുന്നു.
ആന്ധ്രപ്രദേശിൽ ഗൂഗിൾ എഐ കേന്ദ്രം ആരംഭിക്കുന്നതും സെമികണ്ടക്ടർ കമ്പനികൾ ഗുജറാത്ത്, അസം സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്തുന്നതും കേന്ദ്ര സർക്കാരിന്റെ സമ്മർദം മൂലമാണ്.
രണ്ട് നിക്ഷേപവും കർണാടകയിൽ നടത്തേണ്ടതായിരുന്നുവെന്നും പാട്ടീൽ പറഞ്ഞു. കുറച്ചുകാലമായി സംസ്ഥാനത്തേക്കുള്ള നിക്ഷേപം മുടക്കാൻ ബിജെപി സർക്കാർ ശ്രമിക്കുകയാണ്.
സംസ്ഥാനത്ത് നിക്ഷേപംനടത്താൻ അന്തിമധാരണയായതിനുശേഷം സംരംഭകർ ഡൽഹിയിൽ എത്തുന്നതോടെ തീരുമാനംമാറ്റുകയാണ്.
ഗൂഗിൾ എഐ കേന്ദ്രം ബെംഗളൂരുവിനുപകരം ആന്ധ്രയിലേക്ക് ആരംഭിക്കുന്നതിന് കാരണം കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കേന്ദ്ര സർക്കാർ നൽകിയ സമ്മാനമാണ് ഈ പദ്ധതിയെന്നും ആരോപിച്ചു. സെമികണ്ടക്ടർ കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപംനടത്താൻ നേരത്തെ വലിയ താത്പര്യംകാട്ടി.
എന്നാൽ ഇവർ ഡൽഹിയിൽ എത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്നും പാട്ടീൽ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]