ബെംഗളൂരു: ബെംഗളൂരുവിലെ ചെറുപ്പക്കാരില്‍ പക്ഷാഘാതം ഉണ്ടാകുന്ന കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ എട്ട് ആശുപത്രികളിലെ കണക്കെടുത്താണ് ഡെക്കാന്‍ ഹെറാള്‍ഡിന്റെ ഈ റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം മുമ്പ് പക്ഷാഘാതം ബാധിച്ചവരില്‍ 10 ശതമാനം യുവാക്കള്‍ ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 20 ശതമാനത്തോളമായി ഉയര്‍ന്നു. ഇതില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന കണ്ടെത്തല്‍ 30 വയസില്‍ താഴെയുള്ള ചെറുപ്പക്കാരിലും പക്ഷാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ നഗരപ്രദേശങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ പക്ഷാഘാതം വര്‍ദ്ധിക്കാന്‍ മറ്റു ചില കാരണങ്ങളുമുണ്ട്. ദീര്‍ഘനേരമുള്ള ഐടി ജോലി, ശരിയായ ഉറക്കം ലഭിക്കാത്തത്, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം, ജോലി സംബന്ധമായ…
Read MoreMonth: October 2025
നാലാം വര്‍ഷ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂര്‍ കരുവണ്ണൂര്‍ സ്വദേശി ടി. ഷാജിയുടെ മകന്‍ വിഷ്ണു ഷാജി (22) ആണ് മരിച്ചത്. ചിക്കബാനവാരയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച ര്ാത്രിയാണ് തൂങ്ങി മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സോലദേവനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ് പ്രിയ സഹോദരന്‍ അലന്‍ ഷാജി
Read Moreബെംഗളൂരുവിലെ പല പ്രദേശങ്ങങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 66/11 കെവി പോട്ടറി സബ്‌സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു . വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ പഴയ ബൈയപ്പനഹള്ളി, നാഗേൻപാളയ, സത്യനഗർ, ഗജേന്ദ്രനഗർ, എസ്.കുമാർ ലേഔട്ട്, ആന്ധ്രാ ബാങ്ക് റോഡ്, കുക്സൺ റോഡ്, റിച്ചാർഡ്സ് പാർക്ക് റോഡ്, ഓയിൽ മിൽ റോഡ്, സദാശിവ ടെമ്പിൾ റോഡ്, കാമനഹള്ളി മെയിൻ റോഡ്, കെഎച്ച്ബി കോളനി, ജയ്ഭാരത് നഗർ, സി.കെ. ഗാർഡൻ, ഡി’കോസ്റ്റ…
Read Moreഅനധികൃത നഴ്‌സിങ് സ്‌കൂൾ; പഠനം കേരളത്തിൽ പരീക്ഷ കർണാടകയിൽ; വിദ്യാർഥികളെ ആകർഷിക്കുന്നത് ഏജന്റുമാർ വഴിയും സമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകിയും
കാസർകോട് : സംസ്ഥാന സർക്കാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (കെഎൻസി), ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ (ഐഎൻസി) എന്നിവയുടെ അംഗീകാരമില്ലാതെ കാസർകോട് പറക്കളായിയിൽ സ്വകാര്യ നഴ്‌സിങ് സ്‌കൂൾ പ്രവർത്തിക്കുന്നതായി പരാതി. വെൽഫെയർ അസോസിയേഷൻ ഫോർ പ്രൊഫഷണൽ സ്‌കോളേഴ്സ് ഇൻ ഇന്ത്യ (വാപ്‌സി) പ്രസിഡന്റ് എം.കെ. തോമസാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഏജന്റുമാർ വഴിയും സമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകിയുമാണ് സ്ഥാപനം ജനറൽ നഴ്‌സിങ് കോഴ്സിന്റെ പേരിൽ വിദ്യാർഥികളെ ആകർഷിക്കുന്നത്. പ്രമുഖ ട്രസ്റ്റിന്റെ അനുബന്ധ യൂണിറ്റായാണ് പ്രവർത്തനം. നഴ്‌സിങ് കോഴ്‌സുകൾ നടത്താൻ സർക്കാരിന്റെയുൾപ്പെടെ അനുമതിയും അനുബന്ധ സൗകര്യങ്ങളും…
Read Moreറസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും
തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.
Read Moreആർഎസ്എസ് മാർച്ച്: കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടകയിൽ ആർ.എസ്.എസിന്റെ നീക്കങ്ങൾ നിയന്ത്രിക്കാൻ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആർഎസ്‌എസിന്റെ നീക്കങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയിട്ടിരുന്ന സംസ്ഥാന സർക്കാരിന് തിരിച്ചടി നേരിട്ടു. സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി ഇപ്പോൾ ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുകയാണ്. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപിയുടെ ജഗദീഷ് ഷെട്ടാറിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് കോൺഗ്രസ് സർക്കാർ കൂടുതൽ കർശനമായി നടപ്പാക്കിയിരുന്നു. സർക്കാർ സ്ഥലങ്ങളിൽ സ്വകാര്യ സംഘടനകൾക്ക് പരിപാടികൾ…
Read Moreആഗോള ടെക് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ; ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് നമ്മ ബെംഗളൂരു
ബെംഗളൂരു: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ ആധിപത്യം. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവാണ് പട്ടികയിൽ ഒന്നാമതുള്ളത്. ആഗോള ടെക് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണ് ബംഗളൂരുവിന് പട്ടികയിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. നിലവിൽ ജനസംഖ്യയുടെ 35 ശതമാനം മാത്രമേ നഗരപ്രദേശങ്ങളിൽ താമസിക്കുന്നുള്ളൂ. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്. മൂന്നാംസ്ഥാനത്ത് ഡൽഹിയും. ഇന്ത്യയിലെ പ്രധാന ഐ.ടി കേന്ദ്രങ്ങളായ ഹൈദരാബാദ്, ബംഗളൂരു എന്നിവയിലെ തൊഴിൽ ശക്തിയുടെ പിന്തുണയോടെ വികസിക്കുന്ന സേവന മേഖലയിലൂടെ രാജ്യത്തിന്റെ ജി.ഡി.പി…
Read Moreഡി.കെ. ശിവകുമാറിനെതിരായ നീക്കം; കർണാടകത്തിൽ രണ്ട് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന് സിദ്ധരാമയ്യപക്ഷം
ബെംഗളൂരു : കർണാടകത്തിൽ രണ്ട് ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യപക്ഷം. നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ നീക്കംകൂടിയാണിത്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അടുത്തമാസം മന്ത്രിസഭാ പുനഃസംഘടനയിൽ പുതിയ ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താനാണ് ഒരുങ്ങുന്നത്. അടുത്ത മുഖ്യമന്ത്രി ദളിത് വിഭാഗത്തിൽനിന്ന് വേണമെന്ന ചർച്ച സജീവമാക്കിയതിനുപിന്നാലെയാണ് ഉപമുഖ്യമന്ത്രിമാരുടെ എണ്ണം കൂട്ടാനും സിദ്ധരാമയ്യപക്ഷം ശ്രമിക്കുന്നത്. രണ്ടുനീക്കവും ശിവകുമാറിന്റെ കരുത്ത് ചോർത്തുന്നതിനുവേണ്ടിയാണ്. അധികാരമാറ്റം സംബന്ധിച്ച് ഇരുകൂട്ടരും പോര് തുടരുന്നതിനിടെ കഴിഞ്ഞദിവസം ശിവകുമാർ ഡൽഹി സന്ദർശനം നടത്തിയിരുന്നു. ദേശീയ നേതൃത്വവുമായി ചർച്ചനടത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. സോണിയാഗാന്ധിയുമായി അടുത്തബന്ധം പുലർത്തുന്ന…
Read Moreനടക്കാൻ നടപ്പാത എവിടെ? നഗരത്തിലെ നടപ്പാത സ്ഥിതി ശോചനീയം: നടപ്പാതകള്‍ കീഴടക്കി കന്നുകാലികളും കച്ചവടക്കാരും
ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ മരിക്കുന്ന ബെംഗളൂരു നഗരത്തില്‍ ശഓചനീയമായ നടപ്പാതകളുടെ നവീകരണത്തിന് നടപടിയില്ല. ദേശീയ ക്രൈം റോക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2023ല്‍ ബെംഗളൂരു നഗരപരിധിയില്‍ 292 കാല്‍നടയാത്രക്കാര്‍ക്കാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. വിവിധ പദ്ധതികളിലായി നഗരത്തിലെ റോഡുകളും നടപ്പാതകളും നവീകരിക്കാന്‍ കോടികള്‍ മുടക്കുമ്പോഴും ഇവയുടെ തുടര്‍പരിപാലനം നടത്താത്താണ് തിരിച്ചടി. നിര്‍മ്മാണം പൂര്‍ത്തിയായി ദിലസങ്ങള്‍ക്കുളളില്‍ ഇവ തകര്‍ന്ന തരിപ്പണമാകുന്ന കാഴ്ചയും പതിവാണ്. അത്തരത്തിലുളള നടപ്പാതകളിലൂടെ കഷ്ടപ്പെട്ടാണ് യാത്രക്കാര്‍ നടന്ന്‌പോകുന്നത് വീതിയേറിയ നടപ്പാതകളില്‍ കന്നുകാലികള്‍ വിശഅരമിക്കുന്നതും പതിവാണ്. അലക്ഷ്യമായി അഴിച്ചുവിടുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന…
Read Moreകന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്‌കുമാർ ഓർമ്മയായിട്ട് 4 വർഷം
ബെഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്‌കുമാർ ഓർമ്മയായിട്ട് 4 വര്ഷം. 2021 ഒക്ടോബർ 29 ന് ആണ് പുനീത് അന്തരിച്ചത്. പുനീതിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഠീരവ സ്റ്റുഡിയോയിൽ ധാരാളം ആരാധകർ ഇന്ന് ഒത്തുകൂടി. കുടുംബം പൂജ നടത്തും. അദ്ദേഹത്തിന്റെ മരണവാർത്ത വളരെ വേദനാജനകമായിരുന്നു. അദ്ദേഹം പോയി എന്ന് ആരാധകർക്ക് ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ജിമ്മിൽ കുഴഞ്ഞു വീഴുകയായിരുന്നു. ശേഷം ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രമ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ നിര്യാണം
Read More