ഒറ്റ തന്തയ്ക്ക് പിറന്നവൻ’ സ്ത്രീവിരുദ്ധ പ്രയോഗം; സുരേഷ് ഗോപിയ്ക്കെതിരെ വി ശിവൻകുട്ടി

തിരുവനന്തപുരം: ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്ന’ പരാമർശം വിവാദമാകുന്നതിനിടെയിലാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂരിൽ ജനസമ്പർക്ക സംവാദ പരിപാടിയായ ‘എസ് ജി കോഫി ടൈംസ്’ എന്ന സുരേഷ് ഗോപിയുടെ പരിപാടിയിൽ അദ്ദേഹം ആലപ്പുഴയിൽ എയിംസ് വേണമെന്ന ആവശ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, പറഞ്ഞ വാക്ക് മാറ്റില്ലെന്നായിരുന്നു…

Read More

ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്

ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്. തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ വീടുകൾക്കും ആശുപത്രികൾക്കും സ്‌കൂളുകൾക്കും വലിയ നാശനശഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും കൊടുങ്കാറ്റിൽ തകർന്നു. ഇന്നലെയാണ് മെലിസ ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപമായി കരതൊട്ടത്‌. കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്‌ലൈറ്റ് വ്യക്തമാക്കി. നേരത്തെ ജമൈക്കയിൽ മൂന്നുപേരടക്കം ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Read More

എസ്എസ്എല്‍സി പരീക്ഷാ മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

എസ്എസ്എല്‍സി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. അപേക്ഷയും പരീക്ഷാഫീസും പിഴ കൂടാതെ ഒടുക്കേണ്ട തീയതി 2025 നവംബര്‍ 12 മുതല്‍ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്നത് നവംബര്‍ 21 മുതല്‍ 26 വരെയാണ്. മൂല്യനിര്‍ണയം 2026 ഏപ്രില്‍ 7 മുതല്‍ 25 വരെ നടക്കും. മെയ് 08 ന് ഫലപ്രഖ്യാപനം നടത്തും. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളും ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും…

Read More

അടിമാലി മണ്ണിടിച്ചിൽ:മസിലുകൾ ചതഞ്ഞരഞ്ഞതിനാല്‍ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി

കൊച്ചി: അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുനീക്കി. മുട്ടിന് താഴെയാണ് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ടാണ് കാൽ മുറിച്ചുമാറ്റിയത്. അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) മരിച്ചിരുന്നു. സന്ധ്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം…

Read More

മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലത്തിലെ ആർഎസ്എസ് റൂട്ട് മാർച്ച്: തർക്കം പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗം പരാജയപ്പെട്ടു

ബെംഗളൂരു : കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപുരയിൽ ആർഎസ്എസ് റൂട്ട് മാർച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വിളിച്ചുചേർത്ത സമാധാനയോഗം പരാജയപ്പെട്ടു. റൂട്ട് മാർച്ചിൽ കുറുവടി ഉപയോഗിക്കുന്നത് ആർഎസ്എസ് ഉപേക്ഷിച്ചാൽ മറ്റൊരു ദിവസം റാലി നടത്തുന്ന കാര്യം ആലോചിക്കാമെന്ന് ദളിത് സംഘടനാപ്രതിനിധികൾ അറിയിച്ചെങ്കിലും ഇതിന് തയ്യാറല്ലെന്ന് ആർഎസ്എസ് പ്രതിനിധികൾ വ്യക്തമാക്കിയതോടെ തർക്കമായി. കോടതി ഉത്തരവിനെത്തുടർന്ന് കലബുറഗി ഡെപ്യൂട്ടി കമ്മിഷണർ ഫൗസിയയാണ് സമാധാനയോഗം വിളിച്ചത്. മാർച്ച് നടത്താൻ എല്ലാ സംഘടനകൾക്കും ഭരണഘടനാപരമായി അവകാശമുണ്ടെന്നും കുറുവടിയേന്തിത്തന്നെ മാർച്ച് നടത്തുമെന്നും ആർഎസ്എസ് പ്രതിനിധികൾ അറിയിച്ചത് യോഗത്തിൽ…

Read More

രണ്ടാംനിലയിൽനിന്ന് വീണ്‌ തലയിൽ ഗുരുതരമായി പരിക്കേറ്റ് മൂന്നുവയസ്സുകാരൻ മരിച്ചു

ബെംഗളൂരു : രണ്ടാംനിലയിലുള്ള ഫ്ളാറ്റിൽനിന്ന് വീണ്‌ മൂന്നുവയസ്സുകാരൻ മരിച്ചു. ഗൊട്ടിഗരെ വീവേഴ്‌സ് കോളനിയിൽ താമസിക്കുന്ന ഐടി ജീവനക്കാരനായ വിനോദിന്റെയും കാവ്യയുടെയും മകനായ വെഹാന്താണ് മരിച്ചത്. ഫ്ളാറ്റിന്റെ മട്ടുപ്പാവിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ താഴേക്കുവീഴുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സ ഫലിച്ചില്ല.

Read More

ഇനി രണ്ട് വര്‍ഷം കൂടുമ്പോള്‍ ബസ് ചാര്‍ജ് പുതുക്കും

ബെംഗളൂരു : സംസ്ഥാനത്ത് 2 വര്‍ഷത്തില്‍ ഒരിക്കല്‍ ബസ് ചാര്‍ജ് പുതുക്കുന്നതിന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഫെയര്‍ റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായി. ഇതിന് വേണ്ടി 1989ലെ കര്‍ണാടക മോട്ടര്‍ വാഹന നിയമത്തില്‍ വകുപ്പ് 5 എ ചേര്‍ത്ത് ഗസറ്റില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് നിശ്ചയിക്കുന്ന കര്‍ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ മാതൃകയിലാകും പിടിഎഫ്ആര്‍സി പ്രവര്‍ത്തിക്കുക. റിട്ട. അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെയോ ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലാകും കമ്മീഷന്‍. സാധാരണ ഗതിയില്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് ചാര്‍ജ് പുതുക്കുന്നത് വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌

Read More

കാൽനടയാത്രക്കാർക്ക് ആയി നഗരത്തിൽ ഉണ്ട് പെലിക്കണ്‍ സിഗ്നലുകൾ; പക്ഷേ ഉപയോഗിക്കാന്‍ ആർക്കും വശമില്ല

ബെംഗളൂരു കാല്‍നടയാത്രകാര്‍ക്ക് സുരക്ഷിതമായി റോഡ് കടക്കാന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സ്ഥാപിച്ച സിഗ്നലുകള്‍ ഉപയോഗിക്കാൻ അറിയാതെ ഉപയോഗശൂന്യം ആകുന്നു. ഹൈ ടെക്ക് പെലിക്കണ്‍ സിഗ്നലുകള്‍ സ്ഥാപിച്ചതല്ലാതെ ഇത് ഉപയോഗിക്കാന്‍ ട്രാഫിക്ക് പോലീസിസും, ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയും ബോധവല്‍ക്കരണം നടത്തിയിട്ടില്ല. സിഗ്നല്‍ പോളിലെ ബട്ടണില്‍ അമര്‍ത്തിയാല്‍ 15 സെക്കന്‍ഡ് ചുവപ്പ് ലൈറ്റ് തെളിയും. ഒപ്പം അലാറവും മുഴങ്ങും. ഈ സമയം റോഡ് കടക്കണം. വീണ്ടും സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കാന്‍ 2 മിനിറ്റ് ഇടവേള വേണം. നഗരത്തില്‍ 20 ഇടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പെലിക്കണ്‍ സിഗ്നലുകള്‍ സ്ഥാപിച്ചത്.

Read More

നാലര വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

കൊല്ലം: ചവറയില്‍ നാലര വയസുകാരന്‍ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് – ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന്‍ അറ്റ്ലാന്‍ അനീഷ് ആണ് മരിച്ചത്. അറ്റ്‌ലാന്‍ അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കള്‍ യുകെയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുന്ന അറ്റ്ലാന്‍, സ്‌കൂളിന്റെ വാഹനത്തില്‍ വന്നിറങ്ങി അപ്പൂപ്പന്‍ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോള്‍ കുട്ടി അപ്പൂപ്പന്റെ കൈ വിട്ട്…

Read More

തുരങ്ക പാത വിഷയത്തിൽ തേജസ്വി- ശിവകുമാർ കൂടിക്കാഴ്ച; തേജസ്വി സൂര്യയുടെ മണ്ഡലത്തിലെ ജനങ്ങളോട് പൊതുഗതാഗതം ഉപയോഗിക്കാൻ പറയട്ടെ; ഡി കെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി എംപി തേജസ്വി സൂര്യ നൽകിയ നിർദ്ദേശങ്ങളിൽ ബദൽ പരിഹാരങ്ങൾ കണ്ടെത്തിയില്ല . എന്നിരുന്നാലും, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ ഞാൻ മാനിക്കുന്നു. അവ പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുമെന്ന് ഡിസിഎം ഡി.കെ. ശിവകുമാർ പറഞ്ഞു . ചൊവ്വാഴ്ച കെപിസിസി ഓഫീസിലെ ഭാരത് ജോഡോ ഹാളിന് സമീപം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നല്കുകയായിരുന്നു അദ്ദേഹം. എംപി തേജസ്വി സൂര്യയുടെ സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “തേജസ്വി സൂര്യ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തുരങ്ക പാത കാറുകൾക്ക് മാത്രമേ സൗകര്യപ്രദമാകൂ. മെട്രോ റൂട്ടും വികസിപ്പിക്കണമെന്ന്…

Read More
Click Here to Follow Us