ബെംഗളൂരു : ചെറുപുഴ വഴി ബെംഗളൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസ് ചൊവ്വാഴ്ച (28.10.2025) എ.സി. സെമി സ്ലീപ്പർ ബസ്സായി സർവ്വീസ് ആരംഭിച്ചു. പുതിയ സർവ്വീസ് ടി.ഐ. മധുസൂദനൻ എം.എൽ.എ. പയ്യന്നൂരിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ടിരുന്ന സ്വിഫ്റ്റ് നോൺ എ.സി. ഡീലക്‌സ് ബസ്സിനു പകരമായാണ് കെ.എസ്.ആർ.ടി.സി.യുടെ മലാബാർ വിഭാഗം പുതിയ എ.സി. സെമി സ്ലീപ്പർ സർവ്വീസ് രംഗത്തിറക്കുന്നത്. ഇത് മലബാർ മേഖലയിലെ ബെംഗളൂരു യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമാകും. വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന…
Read MoreMonth: October 2025
മോൻതാ ചുഴലിക്കാറ്റ്: സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത
ബെംഗളൂരു : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൽനിന്ന് രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റ് കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു. ഉത്തരകന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബീദർ, കലബുറഗി, യാദ്ഗിർ, വിജയപുര, ബാഗൽകോട്ട്, റായ്ചൂരു, കൊപ്പാൾ, ഗദഗ് എന്നീ ജില്ലകൾക്കാണ് ചൊവ്വാഴ്ചവരെ മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി. ദക്ഷിണ കന്നഡ ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ചൊവ്വാഴ്ച ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 24…
Read Moreആർ.എസ്.എസിന് ആശ്വാസം; പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ഉത്തരവിന് താത്കാലിക സ്റ്റേ
ബെംഗളൂരു : സർക്കാർ സ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ സ്വകാര്യ സംഘടനകൾക്ക് മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണെന്ന കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ചു. ഇതോടെ, ചിറ്റാപൂർ ഉൾപ്പെടെ സംസ്ഥാനത്തുടനീളം രാഷ്ട്രീയ സ്വയംസേവക സംഘം ആസൂത്രണം ചെയ്ത ഘോഷയാത്രകൾക്ക് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങി. 2013 ലെ ബിജെപി സർക്കാരിന്റെ ഉത്തരവ് ഉദ്ധരിച്ച് സംസ്ഥാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ഒരു പുതിയ നിയമം കൊണ്ടുവന്നിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇത് തീരുമാനിച്ചത്. ഉത്തരവിൽ…
Read Moreബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 66/11കെവി പുട്ടനഹള്ളി സബ്‌സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു . വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ വെങ്കടല, പാലനഹള്ളി, കട്ടിഗേനഹള്ളി, സെഞ്ച്വറി ലേഔട്ട്, അനന്തപൂർ ഗേറ്റ്, എയർഫോഴ്‌സ്, മരസാന്ദ്ര, ശ്രീരാമനഹള്ളി, നെലകുണ്ടെ, ഹണിയൂർ, ചെല്ലഹള്ളി, കർലാപൂർ വെങ്കടല, പാലനഹള്ളി, കട്ടിഗേനഹള്ളി, മാരുതി നഗർ, പ്രസ്റ്റീജ് നഗർ, മാരുതി നഗർ, മാരുതി റോയൽ ഗാർ. കട്ടിഗേനഹള്ളി, മാരുതി നഗർ, കോഗിലു, പൂജ മഹാലക്ഷ്മി…
Read Moreബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഹംസഫർ ദ്വൈവാര എക്സ്പ്രസിന് കേരളത്തിൽ ഇവിടെ സ്റ്റോപ്പ് അനുവദിച്ചു
ബെംഗളൂരു: നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഹംസഫർ ദ്വൈവാര എക്സ്പ്രസിന് (16319/16320) കായംകുളത്ത് സ്റ്റോപ്പനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നവംബർ ഒന്നുമുതലാണ് പ്രാബല്യം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വണ്ടി വൈകീട്ട് 7.42-ന് കായംകുളത്തെത്തും. 7.44-ന് യാത്ര തുടരും. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തക്ക് വരുന്ന വണ്ടി രാവിലെ 7.38-ന് കായംകുളത്തെത്തി 7.40-ന് യാത്ര തുടരും.
Read Moreപരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റമല്ല; ബലാത്സംഗക്കേസ് തള്ളി ഹൈക്കോടതി
ബെംഗളൂരു : ഡേറ്റിങ് ആപ്പുവഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിന്റെ പേരിലെടുത്ത കേസ് തള്ളി കർണാടക ഹൈക്കോടതി. വ്യക്തമായ കേസുകളിൽ ഒഴികെ, പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ക്രിമിനൽ നിയമപ്രകാരം കുറ്റകരമായി മാറില്ലെന്ന് കോടതി വിധിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് 23-കാരൻ നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് ഉത്തരവ്. ഡേറ്റിങ് ആപ്പു വഴി പരിചയപ്പെട്ടശേഷം ഇരുവരും ഒരുവർഷത്തോളം ഇൻസ്റ്റഗ്രാം വഴി ബന്ധം തുടർന്നെന്നും പിന്നീട് യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. പിറ്റേന്ന് യുവതി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനത്തുടർന്ന് ആശുപത്രിയിൽ…
Read Moreഎതിർപ്പുകൾക്ക് പുല്ലുവില: തുരങ്ക പാത ഉറപ്പിച്ച് സര്‍ക്കാര്‍
ബെംഗളൂരു പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയിലും ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാതാ പദ്ധതി നടപ്പാക്കാനുറപ്പിച്ച് സര്‍ക്കാര്‍. ഭാവിയില്‍ നഗകത്തിലെ ഗതാഗതകുരുക്കിനുളള പരിഹാരമാണ് തുരങ്ക പാതയെന്നും ദൈവത്തിനല്ലാതെ മറ്റാര്‍ക്കും നിര്‍മ്മാണം തടയാന്‍ ആകില്ലെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ആര്‍ അശോക, തേജസ്വി സൂര്യ എം പി തുടങ്ങിയവര്‍ നിരന്തരം എതിര്‍പ്പുമായി രംഗത്തെത്തിയയോടെയാണ് പിന്മാറില്ലെന്ന സര്ഡക്കാര്‍ പ്രഖ്യാപനം പദ്ധതിക്കെതിരെ ചിലപരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്
Read Moreപുഷ്പ മോഡൽ ചന്ദന കടത്ത്; ആന്ധ്രയിൽനിന്ന് കടത്തിയ 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പിടികൂടി
ബെംഗളൂരു : സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 750 കിലോഗ്രാം ചന്ദനം ബെംഗളൂരുവിൽ പോലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശികളായ അബ്ദുൽകലാം (47), രാമ ഭോപാൽ(40), ഷെയ്ഖ് ഷാരൂക്(31), പരമേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവന്ന ചന്ദനമാണ് പിടികൂടിയത്. 1.12 കോടി രൂപ വിലവരുന്ന ചന്ദനമാണിത്. ചന്ദനക്കള്ളക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ സോമേശ്വര നഗറിൽ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ്കുമാർ സിങ് അറിയിച്ചു. സവാള കടത്തുന്ന ലോറിയിലാണ് ചന്ദനം…
Read Moreആർവി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ കറങ്ങി ഡ്രൈവറില്ലാ കാർ
ബെംഗളൂരു: ആറ് വർഷത്തെ കഠിനാധ്വാനം ഫലം കണ്ടതായി തോന്നുന്നു. ഡ്രൈവറില്ലാ കാറിന്റെ ഒരു പ്രോട്ടോടൈപ്പ് ബെംഗളൂരുവിലെ ആർവി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ അനാച്ഛാദനം ചെയ്തു. വിപ്രോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവയുമായി സഹകരിച്ചാണ് ഈ ഡ്രൈവറില്ലാ കാർ നിർമ്മിച്ചിരിക്കുന്നത്. മൈസൂരു റോഡിലെ ആർവി കോളേജ് കാമ്പസിൽ വെച്ച് ഈ ഡ്രൈവറില്ലാ കാറിൽ ഉത്തരാദി മഠത്തിലെ സത്യാത്മതീർത്ഥ സ്വാമി സഞ്ചരിച്ചു. ഇതിന്റെ ഒരു വീഡിയോ ഇന്നലെ ഒരു എക്സ് ഉപയോക്താവ് പങ്കിട്ടു. ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് കാറിന്റെ അനാച്ഛാദനത്തെക്കുറിച്ച്…
Read Moreധർമസ്ഥല കേസ് എസ്‌ഐടിയുടെ അന്വേഷണറിപ്പോർട്ട് ഉടൻ
ബെംഗളൂരു : ധർമസ്ഥലയിലെ കൊലപാതക വെളിപ്പെടുത്തലിനെപ്പറ്റി പ്രത്യേക അന്വേഷണസംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ധർമസ്ഥലയിൽനിന്ന് ലഭിച്ച അസ്ഥികളുടെ ഫൊറൻസിക് പരിശോധനാഫലം ഈ മാസംതന്നെ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര തിങ്കളാഴ്ച ബെംഗളൂരുവിൽ പറഞ്ഞു. പരിശോധനാഫലം ലഭിച്ചയുടൻ അന്വേഷണസംഘം സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും അറിയിച്ചു. ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികളുടെ ഫൊറൻസിക് പരിശോധനയുടെയും രാസപരിശോധനയുടെയും ഫലം അന്വേഷണത്തിൽ നിർണായകമായിരിക്കും. കൊലചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്നവരുടേതാണ് ഇതെന്നുതെളിഞ്ഞാൽ അന്വേഷണം മറ്റുരീതിയിലേക്ക് മാറും. അല്ലെന്നാണ് തെളിയുന്നതെങ്കിൽ അന്വേഷണം അവിടെ അവസാനിക്കും.
Read More