മോൻതാ ചുഴലിക്കാറ്റ്: സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൽനിന്ന് രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റ് കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.

സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു.

ഉത്തരകന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബീദർ, കലബുറഗി, യാദ്ഗിർ, വിജയപുര, ബാഗൽകോട്ട്, റായ്ചൂരു, കൊപ്പാൾ, ഗദഗ് എന്നീ ജില്ലകൾക്കാണ് ചൊവ്വാഴ്ചവരെ മുന്നറിയിപ്പ് നൽകിയത്.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി.

ദക്ഷിണ കന്നഡ ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ചൊവ്വാഴ്ച ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം.

ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 24 മണിക്കൂർ നേരിയതോ മിതമായതോ ആയ മഴയോടുകൂടിയ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts