ബെംഗളൂരു : ചെറുപുഴ വഴി ബെംഗളൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസ് ചൊവ്വാഴ്ച (28.10.2025) എ.സി. സെമി സ്ലീപ്പർ ബസ്സായി സർവ്വീസ് ആരംഭിച്ചു.
പുതിയ സർവ്വീസ് ടി.ഐ. മധുസൂദനൻ എം.എൽ.എ. പയ്യന്നൂരിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ടിരുന്ന സ്വിഫ്റ്റ് നോൺ എ.സി. ഡീലക്‌സ് ബസ്സിനു പകരമായാണ് കെ.എസ്.ആർ.ടി.സി.യുടെ മലാബാർ വിഭാഗം പുതിയ എ.സി. സെമി സ്ലീപ്പർ സർവ്വീസ് രംഗത്തിറക്കുന്നത്. ഇത് മലബാർ മേഖലയിലെ ബെംഗളൂരു യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമാകും.
വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂരിൽ നിന്ന് യാത്ര പുറപ്പെടുന്ന ബസ്, ചെറുപുഴയിൽ ഏഴ് മണിക്കും, ആലക്കോട് 7.30 നും, ഇരിട്ടിയിൽ 8.30 നും എത്തും. പിറ്റേന്ന് പുലർച്ചെ 03.36 ഓടെ ബെംഗളൂരു ശാന്തിനഗറിൽ ബസ് എത്തിച്ചേരും.
തിരിച്ചുള്ള യാത്രയിൽ, ബെംഗളൂരു ശാന്തിനഗറിൽ നിന്ന് രാത്രി 08.21 ന് പുറപ്പെടുന്ന സെമി സ്ലീപ്പർ ബസ് രാത്രി ഒൻപത് മണിക്ക് സാറ്റലൈറ്റിലും, 11.20 ന് മൈസൂരും എത്തും.
പുലർച്ചെ 02.40 ന് ഇരിട്ടിയിലും 03.40 ന് ആലക്കോട്ടും 04.10 ന് ചെറുപുഴയിലും എത്തിയ ശേഷം, 04.55 ന് ബസ് പയ്യന്നൂരിൽ യാത്ര അവസാനിപ്പിക്കും.
ഈ എ.സി. സെമി സ്ലീപ്പർ സർവ്വീസിലേക്കുള്ള ടിക്കറ്റുകൾ യാത്രക്കാർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. ബുക്കിംഗിനായി https://onlineksrtcswift(dot)com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.