വാഷിങ്ടൺ: അമേരിക്കന്‍ എഴുത്തുകാരിയെ ട്രംപ് ഡ്രസ്സിങ് റൂമിനുള്ളില്‍വെച്ച് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. ഇതോടെ വീണ്ടും ലൈംഗികാരോപണത്തിൽ കുടുങ്ങിയിരിക്കുകയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
അമേരിക്കൻ ഫാഷൻ മാഗസിനിൽ എഴുത്തുകാരിയായ ജീൻ കരോളാണ് രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രംപിൽനിന്ന് മോശം അനുഭവമുണ്ടായെന്ന തുറന്നുപറച്ചിലുമായി ഇത്തവണ രംഗത്തുവന്നിരിക്കുന്നത്. 1995-96 കാലഘട്ടത്തിലാണ് ട്രംപിൽനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതെന്ന് കരോൾ തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.
ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളിൽ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോൾ പറയുന്നു. സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. താൻ എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായിരുന്നുവെന്നും കരോൾ ഓർക്കുന്നു.
അനന്തരഫലം എന്താകുമെന്ന ഭയത്താൽ പോലീസിൽ പരാതിപ്പെട്ടില്ലെന്നും കരോൾ വ്യക്തമാക്കുന്നു. അതേസമയം ആരോപണം നിഷേധിച്ച ട്രംപ് കരോളിനെ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെന്നും പറഞ്ഞു. അമേരിക്കൻ പ്രസിഡന്റായതിനു ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.